ദുബായില്‍ നിന്ന് പുതിയ പ്രീമിയം ഇക്കണോമി സര്‍വീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ്

ദുബായില്‍ നിന്ന് പുതിയ പ്രീമിയം ഇക്കണോമി സര്‍വീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ്
emirates-flight

ദുബായ്: രണ്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് പ്രീമിയം ഇക്കണോമി സര്‍വീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്. ഒക്ടോബര്‍ 29 മുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് ചൊവ്വാഴ്ച പുറത്തിറക്കിയ അറിയിപ്പില്‍ വിമാനക്കമ്പനി പറയുന്നു. നിലവില്‍ മുംബൈയിലേക്കും ബംഗളുരുവിലേക്കുമാണ് സര്‍വീസുകള്‍ പ്രഖ്യാപിച്ചത്.

പുതിയ A380 വിമാനങ്ങളായിരിക്കും പ്രീമിയം ഇക്കണോമി സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നത്. ഒക്ടോബര്‍ 29 മുതലുള്ള യാത്രകള്‍ക്കായി ഇപ്പോള്‍ മുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. കൂടുതല്‍ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രീമിയം ഇക്കണോമി സര്‍വീസുകള്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ജൂലൈയില്‍ ലോസ് ഏഞ്ചല്‍സിലേക്കായിരിക്കും പ്രീമിയം ഇക്കണോമി സര്‍വീസുകള്‍ ആരംഭിക്കുക. ഈ വര്‍ഷം അവസാനത്തോടെ 12 റൂട്ടുകളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനാണ് പദ്ധതി.

Read more

'IFFK സ്ക്രീനിംഗിനിടെ അപമാനിച്ചു'; പ്രമുഖ സംവിധായകനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ചലച്ചിത്രപ്രവർത്തക

'IFFK സ്ക്രീനിംഗിനിടെ അപമാനിച്ചു'; പ്രമുഖ സംവിധായകനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ചലച്ചിത്രപ്രവർത്തക

തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് പ്രമുഖ സംവിധായകനെതിരെ പരാതി നൽകി ചലച്ചിത്രപ്രവർത്തക. മുഖ്യമന്ത്രിക്ക് നേരിട്ടാ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസിൽ‌ നടൻ ദിലീപിനെ വെറുതെ വിട്ടു. ഗൂഢാലോചന തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വെറുതെ വിട്