യു.എസ്. ഓപ്പൺ കിരീടം – പതിനെട്ടുകാരിയുടെ പതിനെട്ട് കോടി

0

യു.എസ് ഓപ്പൺ ടെന്നീസിലെ വനിതാ സിംഗിൾസിൽ കിരീടം നേടിയ എമ്മ റഡുക്കാനു ടെന്നീസിലെ അത്ഭുത താരമായി.യോഗ്യതാ മത്സരത്തിലുടെ പ്രധാന റൗണ്ടിലെത്തി ഗ്രാൻഡ്സ്ലാം നേടുന്ന ആദ്യതാരമാണ് എമ്മ റഡുക്കാനു’ പത്തൊൻപത് കാരിയായ കാനഡയുടെ ലെയ്ലാ ഫെർണ്ണാണ്ടസിനെ പരാജയപ്പെടുത്തിയാണ് എമ്മ അപൂർവ്വ നേട്ടം കരസ്ഥമാക്കിയത്.

ഈ പെൺകുട്ടിയെ ലോകത്തിൻ്റെ പെൺകുട്ടി എന്ന് വിശേഷിപ്പിക്കാം. എമ്മ റഡുക്കാനുവിൻ്റെ വേരുകൾ പല രാജ്യങ്ങളിലായി ചിതറിക്കിടക്കുകയാണ്. പിതാവ് ഇയാൻ റഡുക്കാനു റുമേനിയക്കാരൻ ആണെങ്കിൽ മാതാവ് ഷെൻ യാങ് ചൈനക്കാരിയാണ്. എമ്മക്ക് രണ്ടു വയസ്സുള്ളപ്പോൾ ഈ കുടംബം ഇംഗ്ലണ്ടിലക്ക് കുടിയേറുകയായിരുന്നു. 44 വർഷത്തിന് ശേഷം ഗ്രാൻഡ് സ്ലാം ജയിക്കുന്ന ബ്രിട്ടീഷ് വനിതയായി എമ്മ അടയാളപ്പെടുത്തുന്നത് ഒരു പുതു ചരിത്രം തന്നെയാണ്.

150ാം റാങ്കുമായി ഗ്രാൻഡ്സ്ലാം ടൂർണമെൻ്റിലെത്തി ഒരു സെറ്റ് പോലും എതിരാളിക്ക് വിട്ടുകൊടുക്കാതെ വിജയം കൊയ്തെടുത്ത എമ്മ റഡുക്കാനു തീർച്ചയായും ഒരു വിസ്മയം തന്നെയാണ്. ഈ ത്രസിപ്പിക്കുന്ന വിജയത്തിലൂടെ എമ്മക്ക് സമ്മാനമായി ലഭിക്കുന്നത് 18 കോടിയിലേറെ രൂപയാണ്. അതിർത്തി രേഖകൾ മായ്ച്ചു കളയുന്ന ആഗോള വനിതയാണ് എമ്മു റഡുക്കാനു.