ബ്യൂട്ടി ആൻഡ് ദ ബീസ്റ്റിനു വേണ്ടി എമ്മ വാട്സണ്‍ വാങ്ങുന്ന പ്രതിഫലം കേട്ടാല്‍ ഞെട്ടും

0

ഹാരി പോട്ടർ നടി എമ്മ വാട്സണ്‍ ഹോളിവൂഡിലെ മിന്നും താരം ആണെന്നതില്‍ സംശയം ഇല്ല .പുതിയ ചിത്രം ബ്യൂട്ടി ആൻഡ് ദ ബീസ്റ്റ് റെക്കോർഡ് കളക്‌ഷനിലേക്ക് നീങ്ങുമ്പോള്‍ ചിത്രത്തിന് വേണ്ടി എമ്മ വാങ്ങിയ പ്രതിഫലം ആണിപ്പോള്‍ വാര്‍ത്തയാകുന്നത്.

ഹാരി പോട്ടർ ചിത്രങ്ങളിലൂടെ പ്രശസ്‌തയായ നടി എമ്മ വാട്സൻ പ്രധാന കഥാപാത്രമായ പുതിയ ചിത്രം ബ്യൂട്ടി ആൻഡ് ദ ബീസ്റ്റ് റെക്കോർഡ് കളക്‌ഷനിലേക്ക്. ചിത്രം കളക്‌ഷൻ റെക്കോർഡുകൾ ഭേദിച്ചാൽ എമ്മയ്‌ക്ക് 15 ദശലക്ഷം ഡോളർ (ഏകദേശം നൂറു കോടി) പ്രതിഫലം ലഭിക്കുമെന്നാണ് സൂചന. 1991ൽ പുറത്തിറങ്ങിയ ഡിസ്‌നി ക്ലാസിക് ചിത്രമായ ബ്യൂട്ടി ആൻഡ് ദ ബീസ്റ്റിന്റെ റീമേക്കാണ് പുതിയചിത്രം .യുഎസിൽ റിലീസായ മാർച്ച് 18ന് തന്നെ മികച്ച ഓപ്പണിങ് കളക്‌ഷൻ ചിത്രം നേടിയിരുന്നു. മൂന്ന് ദശലക്ഷം ഡോളറാണ് ചിത്രത്തിന്റെ പ്രതിഫലമായി എമ്മ വാട്‌സന് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ചിത്രം തീയറ്ററുകളിൽ ലാഭം കൊയ്യുന്നത് തുടർന്നാൽ എമ്മയുടെ പ്രതിഫലവും കുത്തനെ ഉയരുമെന്നാണ് കേള്‍ക്കുന്നത് .ഹാരി പോട്ടർ സീരീസിനു ശേഷം എമ്മയ്‌ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബ്രേക്ക് ആയിരിക്കും ബ്യൂട്ടി ആൻഡ് ദ ബീസ്റ്റ്.