മരണത്തെ മുഖാമുഖം കണ്ടു എമിറേറ്റ്‌സ് വിമാനത്തിലെ അഞ്ഞൂറോളം യാത്രക്കാര്‍; അതിസാഹസികമായ ലാൻഡിങ്ങിന്റെ വിഡിയോ കാണാം

0

അഞ്ഞൂറോളം യാത്രക്കാരുമായി ദുബൈയില്‍ നിന്നും ജര്‍മ്മനിയിലെ ഡസല്‍ഡോര്‍ഫിലേക്ക് പറന്ന എമിറേറ്റ്‌സിന്റെ എയര്‍ബസ് എ380 എന്ന ഇരുനില യാത്രാവിമാനം കാറ്റത്ത്‌ ആടിയുലഞ്ഞ വീഡിയോ യുടൂബില്‍ വൈറലാകുന്നു. വിമാനം നിയന്ത്രണം വിട്ടതോടെ  അഞ്ഞൂറോളം യാത്രക്കാര്‍ സത്യത്തില്‍ ഇന്ന് മരണത്തെ മുന്നില്‍ കണ്ട അവസ്ഥയിലായിരുന്നു.

വിമാനത്തിന്റെ പൈലറ്റിന്റെ മനഃസാന്നിധ്യവും വൈദഗ്ധ്യവും കൊണ്ട് മാത്രമാണ് യാത്രാവിമാനം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. ദുബൈയില്‍ നിന്നും ജര്‍മ്മനിയിലെ ഡസല്‍ഡോര്‍ഫിലേക്ക് വന്ന വിമാനമാണ് ലാൻഡിങ്ങിന് തൊട്ടുമുൻപ് കനത്ത കാറ്റില്‍ അകപ്പെടുകയായിരുന്നു. മാര്‍ട്ടിന്‍ ബോഗ്ഡന്‍ എന്നയാള്‍ യൂട്യൂബിലിട്ട വിഡിയോ ഇതിനകം തന്നെ 69 ലക്ഷത്തിലധികം തവണ കണ്ടു കഴിഞ്ഞു. തുടക്കത്തില്‍ സാധാരണ കാറ്റില്‍ പെട്ടതുപോലെയാണ് തോന്നിച്ചതെങ്കിലും പിന്നീട് നിലമാറിയെന്ന് മാര്‍ട്ടിന്‍ വിഡിയോയുടെ വിവരണത്തില്‍ കുറിക്കുന്നു. ഇത്രവലിയ വിമാനം അത്യന്തം അപകടകരമായ രീതിയില്‍ ആടിയുലഞ്ഞ് പറന്നിറങ്ങുന്നത് ആദ്യമായാണ് കാണുന്നതെന്നും അദ്ദേഹം പറയുന്നു.