അംബാനി കുടുംബത്തിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

0

അംബാനി കുടുംബത്തിന് ആദായ നികുതി വകുപ്പ് നോട്ടീസ്. മുകേഷ് അംബാനിക്കും ഭാര്യക്കും മക്കള്‍ക്കുമാണ് ആദായനികുതി വകുപ്പിന്റെ മുംബൈ യൂണിറ്റ് നോട്ടീസ് നല്‍കിയത്.

വിദേശ ബാങ്കുകളിലെ നിക്ഷേപങ്ങളെക്കുറിച്ച് വിവരങ്ങള്‍ തേടിയതായി ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം നോട്ടീസ് സംബന്ധിച്ച വാര്‍ത്തകള്‍ റിലയന്‍സ് അധികൃതര്‍ നിഷേധിച്ചു.

വെളിപ്പെടുത്തിയിട്ടില്ലാത്ത വിദേശ സ്വത്തിന്റെ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ട് കൊണ്ടാണ് വ്യവസായിയും മുകേഷ് അംബാനിയുടെ ഭാര്യയുമായ നിത അംബാനിക്കും മൂന്ന് മക്കൾക്കുമെതിരായി നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.