38 വിമാനങ്ങൾ ഒരു ബില്യൺ ഡോളറിന് വിറ്റ് ഇത്തിഹാദ് എയർവേസ്

0

അബുദാബി: ഇത്തിഹാദ് എയര്‍വേസിന്റെ 38 വിമാനങ്ങള്‍ ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് സ്ഥാപനമായ കെ.കെ. ആറിനും ഏവിയേഷന്‍ ഫിനാന്‍സ് സ്ഥാപനമായ അല്‍താവൈര്‍ എയര്‍ ഫിനാന്‍സിനുമായി വിറ്റു. പഴയ വിമാനങ്ങള്‍ ഒഴിവാക്കി പുതിയവ വാങ്ങുന്നതിന്റെ ഭാഗമായാണ് വില്‍പ്പന.

എന്നാൽ എയർബസുകൾ മറ്റ് അന്തരാഷ്ട്ര വിമാന കമ്പനികൾക്കായിരിക്കും കമ്പനി വാടകയ്ക്ക് നൽകുക. ഇവ യാത്രാ വിമാനങ്ങളായി നിലനിർത്തുകയോ, ചരക്ക് വിമാനമായി ഉപയോഗിക്കുകയോ ചെയ്യും. ഇത്തിഹാദിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ സുഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.കെ.ആറുമായും അൽതാവൈറുമായുള്ള ഇടപാടുകളെന്ന്‌ ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പ് സി.ഇ.ഒ ടോണി ഡഗ്ലസ് പറഞ്ഞു.

സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതോടൊപ്പം പ്രകൃതിസൗഹാർദവും ഇന്ധന ഉപഭോഗം കുറഞ്ഞതുമായ നൂതന വിമാനങ്ങളുമായി ഇത്തിഹാദിന്റെ പ്രവർത്തനം വിപുലീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ബില്യൺ യു.എസ് ഡോളർ വിലമതിക്കുന്നതാണ് ഈ വിമാനങ്ങൾ. ബോയിങ് 777-300ഇ.ആർ, എയർബസ് എ 330-300, എ 330-200 വിമാനങ്ങളാണ് ഇത്തിഹാദ് വിറ്റത്. ഇതിൽ ബോയിങ് 777-300ഇ.ആർ ഇത്തിഹാദ് തന്നെ വാടകക്ക് എടുത്ത് ഉപയോഗിക്കും.

ഇത്തിഹാദിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സുഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.കെ. ആറുമായും അല്‍താവൈറുമായുള്ള ഇടപാടുകളെന്ന് ഇത്തിഹാദ് ഏവിയേഷന്‍ ഗ്രൂപ്പ് സി.ഇ.ഒ. ടോണി ഡഗ്ലസ് പറഞ്ഞു. സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതോടൊപ്പം പ്രകൃതിസൗഹാര്‍ദവും ഇന്ധന ഉപഭോഗം കുറഞ്ഞതുമായ നൂതന വിമാനങ്ങളുമായി ഇത്തിഹാന്റെ പ്രവര്‍ത്തനം വിപുലീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.