എത്യോപ്യന്‍ എയര്‍ലൈന്‍സ് ദുരന്തം: 157 മരണം; മരിച്ചവരിൽ നാല് ഇന്ത്യക്കാരും

എത്യോപ്യന്‍ എയര്‍ലൈന്‍സ് ദുരന്തം: 157 മരണം; മരിച്ചവരിൽ നാല് ഇന്ത്യക്കാരും
1098190

അഡിസ് അബാബ: എത്യോപ്യന്‍ എയര്‍ലൈന്‍സ് വിവിമാനം തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചു.149 യാത്രക്കാരും എട്ടു ജീവനക്കാരും ഉള്‍പ്പെടെ 157 പേരാണ്. വിമാനാപകടത്തിൽ മരിച്ചത്. മരിച്ചവരിൽ 4 ഇന്ത്യക്കാരുമുണ്ട്.

വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായി എത്യോപ്യയിലെ സര്‍ക്കാര്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചതോടെ നിരവധി ആഫ്രിക്കന്‍ നേതാക്കന്മാര്‍ അനുശോചനം അറിയിച്ചു. കെനിയയിലെ നയ്റോബിയിലേക്ക് ഇത്യോപ്യൻ തലസ്ഥാനത്തു നിന്ന് ശനിയാഴ്ച്ച പ്രാദേശിക സമയം രാവിലെ 8.38നു പറന്നുയർന്ന വിമാനം 6 മിനിറ്റിനു ശേഷമാണ് തകർന്നത്.

എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയില്‍നിന്ന് കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിലേക്കു തിരിച്ച ഇ ടി 302 വിമാനമാണ് തകര്‍ന്നുവീണത്. ബിഷോപ്ടു നഗരത്തിനു സമീപത്തെ ടുളു ഫരയിലാണ് വിമാനം തകര്‍ന്നുവീണത്. ബോയിങ് 737-800 മാക്‌സ് വിമാനമാണ് അപകടത്തില്‍പെട്ടത്.

അപകടകാരണം ഇനിയും വ്യക്തമായിട്ടില്ല. കഴിഞ്ഞ ഒക്ടോബറിൽ ഇന്തൊനീഷ്യൻ കമ്പനിയായ ലയൺ എയറിന്റെ ഇതേ മോഡൽ വിമാനം ജക്കാർത്തയിൽ നിന്നു പറന്നുയർന്ന് മിനിറ്റുകൾക്കകം തകർന്നു വീണ് 189 പേർ കൊല്ലപ്പെട്ടിരുന്നു.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം