ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധം: എനിക്ക് ഭീഷണിയുണ്ട്, അവരുടെ ആവശ്യം വിവാഹ മോചനം; വെളിപ്പെടുത്തലുമായി അമ്പിളിദേവി

0

അമ്പിളി ദേവിയും ആദിത്യന്‍ ജയനും തമ്മില്‍ വിവാഹബന്ധം വേര്‍പിരിയുകയാണോ എന്ന ചോദ്യങ്ങൾ സിനിമാസീരിയൽ രംഗത്ത് ഉയരാൻ തുടങ്ങിട്ട് കുറച്ചു നാളായി. എന്നാൽ പ്രചരിക്കുന്നത് അപവാദങ്ങൾ അല്ലെന്നും അതിൽ സത്യങ്ങളുണ്ടെന്നും അമ്പിളി ദേവി പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തി.

അമ്പിളി സോഷ്യല്‍ മീഡിയ പേജില്‍ വരുത്തിയ മാറ്റങ്ങളാണ് സംശയങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഒടുവില്‍ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അവര്‍ വിവാഹമോചനം ആവശ്യപ്പെടുകയാണെന്നുമടക്കം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് അമ്പിളി.

ഞാന്‍ വിവാദങ്ങളോടൊന്നും പ്രതികരിക്കാതെ ഇരിക്കുകയായിരുന്നു. വിവാദം എന്ന് തീര്‍ത്ത് പറയാന്‍ പറ്റില്ല. അതില്‍ സത്യങ്ങളുണ്ട്. നിയമപരമായി ഇപ്പോഴും ഞാന്‍ തന്നെയാണ് ആദിത്യന്റെ ഭാര്യ. ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് ഞാനും ആദിത്യനും ഒരു രണ്ടാം വിവാഹത്തിന് മുതിര്‍ന്നത്. അത്രയും സന്തോഷകരമായ ജീവിതം തന്നെയായിരുന്നു. കൃത്യമായി പറഞ്ഞാല്‍ ഞാന്‍ ഗര്‍ഭിണിയാകുന്നത് വരെ. പക്ഷേ കഴിഞ്ഞ പതിനാറ് മാസം കൊണ്ട് അതായത് ഞാനെന്റെ മകനെ ഗര്‍ഭിണി ആയിരിക്കുന്ന കാലയളവ് തൊട്ട് ഇദ്ദേഹം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിലാണ്.

13 വയസുള്ള ഒരു മകന്റെ അമ്മ കൂടിയാണ് ആ സ്ത്രി. ഞാന്‍ ഏപ്രിലില്‍ ഗര്‍ഭിണിയായതിന് ശേഷം അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കേണ്ടി വന്നു. എനിക്ക് ബെഡ് റെസ്റ്റ് ആയിരുന്നു. യാത്രൊന്നും ചെയ്യാന്‍ പറ്റില്ലായിരുന്നു. ഡെലിവറി കഴിഞ്ഞ് ഒന്ന് രണ്ട് മാസത്തിനുള്ളില്‍ ലോക്ഡൗണ്‍ ആയി. എന്റെ ഡെലിവറി സമയത്തൊക്കെ ആദിത്യന്‍ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരാണ്. അവിടെ ബിസിനസ് ആണെന്നാണ് ചോദിക്കുമ്പോള്‍ പറഞ്ഞിരുന്നത്. അതെല്ലാം ഞാന്‍ വിശ്വസിച്ചു.

കഴിഞ്ഞ മാര്‍ച്ചിലാണ് ഞാനിത് അറിയുന്നത്. അത് വെറുമൊരു സൗഹൃദം അല്ല. ഒരാളില്‍ നിന്ന് ഗര്‍ഭം ധരിക്കേണ്ടി വരുമ്പോള്‍ ആ ബന്ധത്തെ സൗഹൃദമെന്ന് വിളിക്കാന്‍ പറ്റില്ലല്ലോ. ഇതൊക്കെ പറയേണ്ടി വന്നതില്‍ വലിയ വിഷമം ഉണ്ട്. ഭാര്യ ഗര്‍ഭിണിയായിരിക്കുന്ന സമയമോ അല്ലെങ്കില്‍ പ്രസവിച്ച് കിടക്കുന്ന സമയമോ നോക്കി ഇങ്ങനെ ചെയ്യുന്നത് എന്തൊരു കഷ്ടമാണ്. ഞാന്‍ വിവാഹമോചനം അനുവദിച്ച് കൊടുക്കണം എന്നതാണ് അവരുടെ ഇപ്പോഴത്തെ ആവശ്യം. രണ്ട് പേരുമായും ഞാന്‍ സംസാരിച്ചിരുന്നു. അവര്‍ പറയുന്നത് ഉള്‍കൊള്ളാന്‍ എനിക്ക് കഴിയുന്നില്ല.

കഴിഞ്ഞ മാര്‍ച്ചിലാണ് ഞാനിത് അറിയുന്നത്. അത് വെറുമൊരു സൗഹൃദം അല്ല. ഒരാളില്‍ നിന്ന് ഗര്‍ഭം ധരിക്കേണ്ടി വരുമ്പോള്‍ ആ ബന്ധത്തെ സൗഹൃദമെന്ന് വിളിക്കാന്‍ പറ്റില്ലല്ലോ. ഇതൊക്കെ പറയേണ്ടി വന്നതില്‍ വലിയ വിഷമം ഉണ്ട്. ഭാര്യ ഗര്‍ഭിണിയായിരിക്കുന്ന സമയമോ അല്ലെങ്കില്‍ പ്രസവിച്ച് കിടക്കുന്ന സമയമോ നോക്കി ഇങ്ങനെ ചെയ്യുന്നത് എന്തൊരു കഷ്ടമാണ്. ഞാന്‍ വിവാഹമോചനം അനുവദിച്ച് കൊടുക്കണം എന്നതാണ് അവരുടെ ഇപ്പോഴത്തെ ആവശ്യം. രണ്ട് പേരുമായും ഞാന്‍ സംസാരിച്ചിരുന്നു. അവര്‍ പറയുന്നത് ഉള്‍കൊള്ളാന്‍ എനിക്ക് കഴിയുന്നില്ല.

നിയമങ്ങള്‍ വരെ അവര്‍ക്ക് അനുകൂലമാണെന്നാണ് അവര്‍ പറയുന്നത്. എന്തെങ്കിലും ആയിക്കോട്ടെ എന്ന് കരുതിയാണ് ആദ്യമൊന്നും പ്രതികരിക്കാതെ ഇരുന്നത്. ഇപ്പോള്‍ കുറച്ച് ദിവസങ്ങളായി ഓരോ വാര്‍ത്തകള്‍ വരുന്നു. അതുകൊണ്ട് പ്രതികരിക്കേണ്ടി വന്നതാണ്. കുറേ നാളായി ന്നൈ ഫേസ്ബുക്കിലും വാട്‌സാപ്പിലും ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നു. എന്തെങ്കിലും കാര്യം പറയാനുണ്ടെങ്കില്‍ ബ്ലോക്ക് മാറ്റി അയക്കും. വീണ്ടും ബ്ലോക്ക് ചെയ്യും. ആ സ്ത്രീ ഗര്‍ഭിണിയാണെന്ന് ചിലര്‍ പറഞ്ഞെങ്കിലും ആദ്യം ഞാനത് വിശ്വസിച്ചില്ല. എനിക്ക് എന്റെ ഭര്‍ത്താവിനെ വിശ്വാസമായിരുന്നു. എന്നാല്‍ ഈ അടുത്ത കാലത്ത് എന്നെ കുറച്ച് പേര്‍ വിളിച്ച് കണ്‍ഗ്രാറ്റ്‌സ്, വീണ്ടും പ്രഗ്നന്റ് ആയല്ലേ എന്നൊക്കെ പറഞ്ഞ് തുടങ്ങി. അപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു.

ആദിത്യന്റെ ഫേസ്ബുക്ക് കവര്‍ ചിത്രം ഒരു സ്‌കാനിങ് ഫോട്ടോ ആണെന്ന് അവര്‍ പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്. എന്റെ ഒരു ബന്ധുവിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കയറി ആദിത്യന്റെ അക്കൗണ്ട് കണ്ടപ്പോള്‍ അവര്‍ പറഞ്ഞത് സത്യമാണെന്ന് ബോധ്യപ്പെട്ടു. ഈ പെണ്‍കുട്ടിയുടെ പ്രൊഫൈല്‍ പിക്ചറും ഈ സ്‌കാനിങ് ഫോട്ടോയാണ്. ഇത് അവര്‍ പബ്ലിക് ആയി ഇട്ട കാര്യമാണ്. ലോകം മുഴുവന്‍ കണ്ടതാണ്. എനിക്ക് കള്ളം പറയേണ്ട കാര്യമില്ല. അവരിപ്പോള്‍ അബോര്‍ഷന്‍ നടത്തിയെന്നാണ് അറിഞ്ഞത്. ഈ ബന്ധമറിഞ്ഞ് ഞാന്‍ ആദിത്യനെ വിളിച്ച് സംസാരിച്ചപ്പോള്‍ ആള് പറഞ്ഞത് ഇത് രഹസ്യമായ ബന്ധം ഒന്നുമല്ല. തൃശൂര്‍ എല്ലാവര്‍ക്കും അറിയാം. ഞങ്ങള്‍ എല്ലായിടത്തും പോകാറുണ്ട് എന്നൊക്കെയാണ്.