ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു

0

മസ്‍കത്ത്: മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ മരിച്ചു. കോഴിക്കോട് സ്വദേശി മാത്യു വർഗീസാണ് റോയൽ ഹോസ്‍പിറ്റലിൽ വെച്ച് മരിച്ചത്.

മസ്‍കത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന മാത്യു വർഗീസിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അടിയന്തര ചികിത്സക്കായി റോയല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്.

ഭാര്യ റോയല്‍ ആശപത്രിയില്‍ നഴ്‍സാണ്. ബംഗളുരുവില്‍ വിദ്യാര്‍ത്ഥിയായ മൂത്ത മകള്‍ വ്യാഴാഴ്‍ചയാണ് നാട്ടിലേക്ക് പോയത്. രണ്ടാമത്തെ മകന്‍ നാട്ടിലാണ്. ഇളയ മകള്‍ വാദി കബീര്‍ ഇന്ത്യന്‍ സ്‍കൂളില്‍ പഠിക്കുന്നു.