യുഎഇയില്‍ പ്രവാസിക്ക് വധശിക്ഷ

0

യുഎഇയില്‍ രണ്ടു പേരെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രവാസിക്ക് വധ ശിക്ഷ ലഭിച്ചു.സജ ഇന്‍ഡസ്ട്രിയയില്‍ ഏരിയയില്‍ വെച്ചാണ് ഏഷ്യക്കാരനായ പ്രതി രണ്ട് പേരെ കുത്തിക്കൊന്നത്. കൊല്ലപ്പെട്ടവര്‍ സഹോദരങ്ങളായിരുന്നു. ഷാര്‍ജ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

കൊല്ലപ്പെട്ട ഏഷ്യക്കാരുടെ ഫ്ലാറ്റിനുള്ളില്‍ വെച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഇവരുടെ വീട്ടിലെത്തിയ പ്രതിയുമായി വാക്കുതര്‍ക്കമുണ്ടാവുകയും ഒടുവില്‍ ദേഷ്യം സഹിക്കാനാവാതെ കത്തി കൊണ്ട് കുത്തുകയുമായിരുന്നു.ആശുപത്രിയിൽ ഇരുവരെയും പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

പോലീസ് കസ്റ്റഡിയിൽ വെച്ച കുറ്റസമ്മതം നടത്തിയെങ്കിലും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇയാള്‍ ഇത് നിഷേധിച്ചു. സ്വയം പ്രതിരോധത്തിനായി മാത്രമാണ് താന്‍ കുത്തിയതെന്നായിരുന്നു ഇയാളുടെ വാദം.ഇത് കോടതി അംഗീകരിച്ചില്ല. ബ്ലഡ് മണി വാങ്ങി ശിക്ഷ ഇളവ് നല്‍കാന്‍ കൊല്ലപ്പെട്ടവരുടെ പിതാവ് വിസമ്മതിച്ചതോടെയാണ് കോടതി വധശിക്ഷ വിധിച്ചത്.