ലോകത്തിലെ ഏറ്റവും വിലയേറിയ വീട് വില്പനയ്ക്ക് ; വില കൂടി കേള്‍ക്കൂ

1

ദക്ഷിണ ഫ്രാൻസിലുള്ള വില്ല സെഡ്രിസിനെ  ലോകത്തിലെ ഏറ്റവും വില കൂടിയ വീട് എന്ന് വിശേഷിപ്പിക്കാം. 1830 ൽ ബെൽജിയൻ രാജകുടുംബത്തിനായി നിർമിച്ച ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത് തന്നെ 35 ഏക്കറിലാണ്.

18000 ചതുരശ്രയടിയിൽ നിർമിച്ച ബംഗ്ലാവിൽ 14 കിടപ്പുമുറികൾ, വിശാലമായ സ്വിമ്മിങ് പൂൾ, 3000 ലേറെ പുസ്തകങ്ങൾ അടങ്ങുന്ന ലൈബ്രറി, 30 കുതിരകളെ ഉൾക്കൊള്ളുന്ന ലായം എന്നിവയെല്ലാം ഉണ്ട്. നിലവില്‍ ഈ വീട് വില്പനയ്ക്ക് വെച്ചിരിക്കുകയാണ്. വിലയാണ് റെക്കോര്‍ഡ്‌ . 410 മില്യൺ ഡോളറിനാണ് ബംഗ്ലാവ് മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ഏകദേശം 2780 കോടി രൂപ. വില്ല സെഡ്രിസിനേക്കാൾ മൂല്യമുള്ള ആഡംബരവസതികൾ ലോകത്ത് പലതുമുണ്ടെങ്കിലും നിലവിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന ഏറ്റവും ചെലവേറിയ വീട് എന്ന ബഹുമതി സെഡ്രിസിനുതന്നെ.