ജമ്മു വിമാനത്താവളത്തിൽ ഇരട്ട സ്‌ഫോടനം; രണ്ട് പേർക്ക് പരിക്ക്

0

ശ്രീനഗർ: ജമ്മു വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയിൽ ഇരട്ട സ്‌ഫോടനം. വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. രണ്ട് പേർക്ക് പരിക്കേറ്റു.

അഞ്ച് മിനുട്ട് വ്യത്യാസത്തിൽ രണ്ട് തവണയായിട്ടാണ് സ്ഫോടനമുണ്ടായത്. സാധാരണ വിമാനങ്ങളും ഇറങ്ങുന്ന ജമ്മു വിമാനത്താവളത്തിൽ റൺവേയും എയർ ട്രാഫിക് കൺട്രോളും വ്യോമസേനയുടെ നിയന്ത്രണത്തിലാണ്.

ബോംബ് സ്‌ക്വാഡും ഫോറൻസിക് സംഘവും പരിശോധന നടത്തി എന്നാൽ സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.