ഇനിയാരും പ്രൊഫൈല്‍ ഫോട്ടോ അടിച്ചുമാറ്റുമെന്ന് പേടിക്കേണ്ട; പുതിയ സംവിധാനവുമായി ഫേസ്ബുക്ക്

0

ഫേസ്ബുക്കില്‍ കാലങ്ങളായുള്ള പലരുടെയും ഒരു ടെന്‍ഷനു വിരാമം. ഫേസ്ബുക്കില്‍ ഫോട്ടോ അപ്‌ലോഡ് ഓപ്ഷനെ കുറിച്ചാണ് പറയുന്നത്. ഇനിയാരും നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ അടിച്ചു മാറ്റും എന്ന് കരുതണ്ട. കാരണം ഇതിനു പ്രതിവിധിയുമായി ഫേസ്ബുക്ക് തന്നെ എത്തിക്കഴിഞ്ഞു.

പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ തുടക്കം കുറിച്ച ഫോട്ടോ ഗാര്‍ഡ് സംവിധാനത്തിന് പ്രൊഫൈല്‍ ഫോട്ടോ മറ്റുള്ളവര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും കൂടാതെ ഫോട്ടോയുടെ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നതും,തടയാന്‍ സാധിക്കും. ടാഗ് ഓപ്ഷനുകളിലും കൂടുതല്‍ സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. പ്രൊഫൈല്‍ ഫോട്ടോയ്ക്ക് ചുറ്റും നീല നിറത്തിലുള്ള ചതുരം വരുന്നത്, ഫോട്ടോ ഗാര്‍ഡ് ആക്ടീവ് ആയതിനെയാണ് സൂചിപ്പിക്കുന്നത്.

സ്ത്രീകള്‍ തങ്ങളുടെ ചിത്രം പ്രൊഫൈല്‍ ഫോട്ടോ ആക്കാന്‍ മടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു സംവിധാനത്തിന് ഫേസബുക്ക് തുടക്കം കുറിച്ചിരിക്കുന്നത്. അധികം വൈകാതെ ലോകത്തിന്‍രെ എല്ലായിടങ്ങളിലും ഈ സൗകര്യം ലഭ്യമാക്കാനാണ് ഫേസ്ബുക്ക് തീരുമാനിച്ചിരിക്കുന്നത്.