മേഘ്നയെയും കുഞ്ഞിനെയും കാണാനെത്തി നസ്രിയയും ഫഹദും

0

നടി മേഘ്ന രാജിനെയും കുഞ്ഞിനെയും ആശുപത്രിയിലെത്തി സന്ദർശിച്ച് നസ്രിയയും ഫഹദ് ഫാസിലും. മേഘ്നയുടെ പ്രസവം നടന്ന ബെം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും എത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മേഘ്ന ആൺകുഞ്ഞിന് ജന്മം നൽകിയത്. മേഘ്നയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് നസ്രിയ. കുഞ്ഞിനായുള്ള കാത്തിരിപ്പ് ഏകദേശം നാല് മാസം പിന്നിട്ട സമയത്താണ് മേഘ്നയുടെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോ​ഗം.

ചീരുവിന്റെ വേർപാടിനു ശേഷം മേഘ്ന രാജിന് പരിപൂർണ പിന്തുണയുമായി ധ്രുവും സർജ കുടുംബവും ഒപ്പം തന്നെയുണ്ട്. വലിയ ആഘോഷമായിട്ടായിരുന്നു മേഘ്നയുടെ ബേബി ഷവർ ചടങ്ങുകളും മറ്റും സർജ കുടുംബം നടത്തിയത്. കുഞ്ഞിനായി ധ്രുവ് ഒരുക്കിയ വെള്ളി കൊണ്ടുള്ള തൊട്ടിലും വാർത്തകളിൽ ഇടം നേടിയിരുന്നു