ലോകാരോഗ്യ സംഘടനയുടേതെന്ന പേരിൽ പ്രചരിക്കുന്ന ലോക്ക്ഡൗൺ പ്രോട്ടോക്കോൾ വ്യാജം

0

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ലോകരാജ്യങ്ങൾ മുഴുവനും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കയാണ്. ഇന്ത്യയിൽ ലോക്ക്ഡൗൺ ഏപ്രിൽ 14നാണ് അവസാനിക്കുക. അതിനിടെ ലോകാരോഗ്യ സംഘടന പുറത്തിറക്കിയതെന്ന പേരിൽ ഒരു നോട്ടിസ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ലോകാരോഗ്യ സംഘടനയുടേതെന്ന പേരിൽ പ്രചരിക്കുന്ന ഈ ലോക്ക്ഡൗൺ പ്രോട്ടോക്കോൾ വ്യാജമാണ്.

നോട്ടിസിൽ മാർച്ച് 22ന് ട്രയൽ ലോക്ക് ഡൗൺ ആണെന്നും മാർച്ച് 24 മുതൽ ഏപ്രിൽ 14 വരെ ആദ്യ ഘട്ട ലോക്ക്ഡൗൺ മാത്രമാണെന്നും പറയുന്നു. ഏപ്രിൽ 20 മുതൽ മെയ് 18 വരെ രണ്ടാംഘട്ട ലോക്ക് ഡൗൺ ആരംഭിക്കുമെന്നും നോട്ടിസിൽ പറയുന്നു.

എന്നാൽ ഇത് തള്ളിക്കൊണ്ട് ലോകാരോഗ്യ സംഘടന തന്നെ രംഗത്തെത്തിയിട്ടുണ്ട്. സംഘടന ലോക്ക്ഡൗൺ സംബന്ധിച്ച് പ്രോട്ടോക്കോൾ ഒന്നും പുറത്തിറക്കിയിട്ടില്ലെന്ന് ട്വീറ്റിലൂടെ അറിയിച്ചു.