വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയാന്‍ ഡിറ്റക്ടര്‍ സംവിധാനം വരുന്നു

0

പല തരാം വ്യാജ വാര്‍ത്തകള്‍ ആണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് .അതില്‍ പലതും യാഥാര്‍ഥ്യവും ആയി യാതൊരു ബന്ധം ഇല്ലാത്തതും ആകും .നിരവധി പേര്‍ ഇതിനു ഇരയാകാറുമുണ്ട്.എന്നാല്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ഇതാ ഒരു ദുഃഖ വാര്‍ത്ത.വ്യാജ വാര്‍ത്തകള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ പുതിയ സംവിധാനം വരുന്നു.സാങ്കേതിക വിദഗ്ധനായ ഡാനിയേല്‍ സിറാഡ്‌സ്‌കി ആണ് ബിഎസ് ഡിറ്റക്ടര്‍ എന്ന പുതിയ സംവിധാന സഹായം വികസിപ്പിച്ചെടുത്തത്.

ഗൂഗിള്‍, ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളെല്ലാം ഈ ഡിറ്റക്ടര്‍ പ്ലഗ് ഇന്‍ ചെയ്യുന്നുണ്ട്. വ്യാജ വാര്‍ത്തയാണെന്ന് തിരിച്ചറിഞ്ഞാല്‍ അത്തരം ലിങ്കുകള്‍ സോഷ്യല്‍ മീഡിയകള്‍ ബ്ലോക്ക് ചെയ്യും.ഗൂഗിള്‍ ക്രോം, മോസില്ല എന്നീ ബ്രൗസറുകളിലും ഈ ഡിറ്റക്ടര്‍ പ്ലഗ് ഇന്‍ ചെയ്യുന്നുണ്ട്. വ്യാജ വാര്‍ത്തയാണ് കാണുന്നതെങ്കില്‍ ഈ വെബ്‌സൈറ്റിലെ വിവരങ്ങള്‍ സംശയാസ്പദമാണെന്ന് മുന്നറിയിപ്പ് വരും.