മടിയിൽ കനമുള്ളവനേ ഉറങ്ങാൻ ഭയമുണ്ടാകൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസ്താവനയിറക്കിക്കഴിഞ്ഞപ്പോഴേക്കും മാളത്തിൽ നിന്ന് അമിതാഭ് ബച്ചൻ അടക്കമുള്ള പല മച്ചാന്മാരും മോഡിയുടെ ‘നോട്ട് പിൻവലിക്കൽ’ നടപടിയെ ന്യായീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. പക്ഷേ ശങ്കരന്മാർ ഇപ്പോഴും ക്യൂവിൽ തന്നെയാണ്. ആശങ്കകൾക്കിടയിലും ആശ്വാസത്തിന്റെ സന്ദേശങ്ങൾ എത്തുന്നത് ഈ ‘കടുപ്പൻ’ പ്രഖ്യാപനം കൊണ്ട് ഗതികെട്ടുപോയ സാധാരണക്കാരിൽ ചിലർക്കെങ്കിലും സഹായമാകുന്നുണ്ട്. അതിലൊന്നാണ് തന്റെ ഇടവകയിൽ കഷ്ടപ്പെടുന്നവർക്കു വേണ്ടി എറണാകുളം അതിരൂപതയിലെ തേവക്കൽ സെന്റ് മാർട്ടിൻ പള്ളി വികാരി ഫാദർ ജിമ്മി പൂച്ചക്കാട്ട് നേർച്ചപ്പെട്ടി തുറന്നു കൊടുത്തത്. “നോട്ടുകൾ പിൻവലിച്ചതു മൂലം നമ്മുടെ ഇടവകയിൽ ഒത്തിരിപ്പേർ കഷ്ടപ്പെടുന്നുണ്ട്. അവശ്യസാധനങ്ങൾ വാങ്ങാൻ പോലും പണമില്ല. എ ടി എം കൗണ്ടറിലോ ബാങ്കിലോ പോലും പോകാനറിയാത്തവരും ഇക്കൂട്ടത്തിലുണ്ട്. അവർക്കായി പള്ളിയിലെ നേർച്ചപ്പെട്ടികൾ തുറന്നിട്ടിരിക്കുകയാണ്. നിങ്ങൾക്ക് ആവശ്യമുള്ള പണം അതിൽ നിന്ന് എടുത്തുകൊള്ളുക. പണം തിരികെ ലഭിക്കുമ്പോൾ നേർച്ചപ്പെട്ടിയിൽ ഇട്ടാൽ മതി” എന്ന് ഫാദർ ജിമ്മി പൂച്ചക്കാട്ട് കഴിഞ്ഞ ദിവസം കുർബാനയ്‌ക്കൊടുവിൽ പ്രഖ്യാപിച്ചപ്പോൾ അത് ദൈവവചനം പോലെയാണ് വിശ്വാസികൾക്ക് അനുഭവപ്പെട്ടത്. രാജ്യം ഒരു അടിയന്തര ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ ഉത്തരവാദപ്പെട്ട മതസ്ഥാപനങ്ങൾ ജനങ്ങൾക്ക് എങ്ങനെ സഹായമായി മാറണം എന്നതിന്റെ ഉത്തമ ഉദാഹരണം.
Latest Articles
വിലകൂടിയ കാറുകൾ ഉണ്ടായിരുന്നിട്ടും ഈ രണ്ട് സാധാരണ കാറുകൾ രത്തൻ ടാറ്റയുടെ ഗാരേജിൽ എന്നും...
ടാറ്റ സൺസിൻ്റെ മുൻ ചെയർമാനും പ്രമുഖ വ്യവസായിയുമായ രത്തൻ ടാറ്റ (86) വിടപറഞ്ഞിരിക്കുന്നു. ടാറ്റ മോട്ടോഴ്സ് ഉൾപ്പെടെയുള്ള നിരവധി കമ്പനികളെ രത്തൻ ടാറ്റ വലിയ ഉയരങ്ങളിലെത്തിച്ചിട്ടുണ്ട്. ഇന്ന്, വാഹന സുരക്ഷയുടെ...
Popular News
പി വി അൻവറിനെ പാർട്ടിയിൽ എടുക്കില്ലെന്ന് DMK
പി വി അൻവറിനെ പാർട്ടിയിൽ എടുക്കില്ലെന്ന് DMK. അൻവറുമായി രാഷ്ട്രീയ ചർച്ച നടത്തിയില്ലെന്ന് ഡിഎംകെ നേതാവ് TKS ഇളങ്കോവൻ 24നോട് പറഞ്ഞു. അൻവറിനെ DMKയിൽ എടുക്കില്ല. വിഷയത്തിൽ പാർട്ടിക്കുള്ളിലും ചർച്ചകൾ...
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പാക്കിസ്ഥാനിലേക്ക്
ന്യൂഡൽഹി: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പാക്കിസ്ഥാൻ സന്ദർശിക്കും. ഒക്റ്റോബർ 16, 17 തീയതികളിൽ നടത്തുന്ന ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) യോഗത്തിൽ പങ്കെടുക്കാനാണ് സന്ദർശനം.
The Titan of Indian Industry, Ratan Tata, Passes Away
Mumbai, India - Ratan Naval Tata, the visionary former chairman of the Tata Group, passed away in a Mumbai Hospital on...
പൂജവെയ്പ്; സംസ്ഥാനത്ത് നാളെ പൊതു അവധി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും ബാധകം
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. പൂജവെപ്പിൻ്റെ ഭാഗമായാണ് പൊതു അവധി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും.
ബസിന് ‘ഇസ്രായേൽ’ എന്ന് പേരിട്ടു, വിവാദമായതോടെ ‘ജറുസലേം’ എന്നാക്കി ഉടമ
കര്‍ണാടകയിലെ മംഗളുരുവിൽ സ്വകാര്യ ബസിന് ‘ഇസ്രായേല്‍ ട്രാവല്‍സ്’ എന്ന് പേരിട്ട ഉടമയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. സോഷ്യല്‍ മീഡിയ വിമര്‍ശനം രൂക്ഷമായതോടെ ഉടമ ബസിന്റെ പേര് ‘ജറുസലേം’ എന്നാക്കി മാറ്റി....