സാഹിത്യകാരൻ യു.എ.ഖാദറിന്റെ ഭാര്യ ഫാത്തിമാബീവി അന്തരിച്ചു

0

കോഴിക്കോട്∙ ‌പ്രശസ്ത സാഹിത്യകാരൻ യു.എ.ഖാദറിന്റെ ഭാര്യ ഫാത്തിമാബീവി (79) അന്തരിച്ചു. ഖാദറിന്റെ മരണശേഷം കിടപ്പിലായിരുന്നു. ഡിസംബർ 12 നായിരുന്നു ഖാദർ അന്തരിച്ചത്. മയ്യത്തു നമസ്കാരം 10.30ന്. ഖബറടക്കം തിക്കോടി മീത്തലെ പള്ളി ജുമാ മസ്ജിദിൽ.

മക്കൾ: യു.എ. ഫിറോസ്, യു.എ. കബീർ, യു.എ.അദീപ്, യു.എ.ഷെറീന, യു.എ.സുലേഖ. മരുമക്കൾ: കെ.സലാം, സഗീർ അബ്ദുല്ല, സുബൈദ, ഷെരീഫ, രാഹില.