പുതിയ സ്ലൈഡര്‍ വിദ്യയുമായി ഫീഡ്ലി വെബ്‌ വേര്‍ഷന്‍

0

വെബ്‌ വേര്‍ഷനില്‍ ഫീഡുകള്‍ എളുപ്പത്തില്‍ വായിക്കാന്‍ കഴിയുന്ന സ്ലൈഡര്‍ സങ്കേതം ഫീഡ്ലി അവതരിപ്പിച്ചു. മുന്‍പ് ന്യൂസ്‌ ഐറ്റംസ് ക്ലിക്ക് ചെയ്യുമ്പോള്‍ കുഞ്ഞു വിന്‍ഡോയില്‍ കാണിച്ചിരുന്ന ന്യൂസ്‌, ഈ ഒരു മാറ്റത്തോടെ കൂടുതല്‍ ഉള്ളടക്കം കാണിക്കുന്ന രീതിയിലേക്ക് മാറി. മാത്രമല്ല ഒരു ന്യൂസ്‌ ഐറ്റം തുറന്നാല്‍ അടുത്ത/ മുന്നേയുള്ള ന്യൂസ്‌ കാണാന്‍ Next/Previous നാവിഗേഷന്‍ ബട്ടണുകളും സജ്ജീകരിച്ചിരിക്കുന്നു. ന്യൂസ്‌ ഐറ്റം ഷെയര്‍ ചെയ്യുവാന്‍ കൂടുതല്‍ എളുപ്പമുള്ള ബട്ടണുകളും സ്ലൈഡറിനോടൊപ്പം ഉണ്ട്.

ഫീഡ്ലിയെ കുറിച്ച് അറിയുവാന്‍ വായിക്കുക.

ഡൌണ്‍ലോഡ് : Android | iOS