ഫെഫ്കയുടെ ഷോർട്ട് ഫിലിം മത്സരം. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ!!

0

ലോകത്തിൻറെ ഏത് ഭാഗത്തായാലും ശരി. ഒരു ഷോർട്ട് ഫിലിം ഉണ്ടോ കയ്യിൽ? എന്നാൾ പോന്നോളൂ ഫെഫ്ക ഒരുക്കുന്ന ഹ്രസ്വ ചലച്ചിത്ര മത്സരത്തിൽ പങ്കെടുക്കാൻ. അഖിലേന്ത്യാ തലത്തിലാണ് മത്സരം. വിദേശ മലയാളികൾക്കും പങ്കെടുക്കാം. മലയാളത്തിലേയും ഇതര ഭാഷയിലേയും പ്രഗത്ഭരാണ് ജഡ്ജിംഗ് പാനൽ അംഗങ്ങൾ. മലയാളത്തിലോ മറ്റ് ഭാഷകളിലോ ഹ്രസ്വചിത്രം ചിത്രീകരിക്കാം. മറ്റ് ഭാഷയിലുള്ളവയ്ക്ക് സബ് ടൈറ്റിൽ നിർബന്ധമാണ്.


ഒരു ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാംസ്ഥാനത്ത് എത്തുന്നവർക്ക് അരലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് ഇരുപത്തിയയ്യായിരം രൂപയും സമ്മാനമായി ലഭിക്കും. ഒപ്പം ഫെഫ്കയുടെ പ്രശസ്തി പത്രവും ശിൽപവും ലഭിക്കും.
ചിത്രത്തിന് അനുവദിച്ചിരിക്കുന്ന ദൈർഘ്യം 30 മിനിട്ടാണ്. എൻട്രികൾ മാർച്ച് പത്തിന് മുന്പ് അയക്കണം. കൂടുതൽ വിവരങ്ങൾക്ക് വൈബ്‌സൈറ്റ് വിലാസം: WWW.fefkadirectors.com

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.