സ്വന്തം ജീവനക്കാര്‍ക്ക് ഫെരാരി എന്ത് പ്രശ്നം വന്നാലും കാര്‍ വില്‍ക്കില്ല; കാരണം ഇതാണ്

0

സ്വന്തം ജീവനക്കാര്‍ക്ക് അവര്‍ നിര്‍മ്മിക്കുന്ന കാറുകള്‍ വാങ്ങാന്‍ അനുവാദം നല്‍കാത്തൊരു കാര്‍ കമ്പനിയുണ്ട്. മറ്റാരുമല്ല ലോകത്തിലെ നമ്പര്‍ വണ്‍ കാര്‍ നിര്‍മ്മാതാക്കള്‍ തന്നെ. ഫെരാരി ജീവനക്കാര്‍ ആണ് ഈ നിര്‍ഭാഗ്യവാന്മാര്‍. തങ്ങളുടെ ജീവനക്കാര്‍ക്ക് കാറുകള്‍ വാങ്ങാന്‍ സ്പെഷ്യല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നവര്‍ ആണ് മിക്ക കാര്‍ കമ്പനികളും.

എന്നാല്‍ ഫെരാരി കമ്പനി ഡിസ്‌കൗണ്ട് പോട്ടെ, പണമുണ്ടെങ്കില്‍ പോലും ജീവനക്കാര്‍ക്ക് ഫെരാരി കാര്‍ സ്വന്തമാക്കാന്‍ അനുവദിക്കില്ല. അതായതു ജീവനക്കാര്‍ക്ക് ഫെരാരി കാര്‍ വില്‍ക്കില്ല. എന്നാല്‍ ഇതിന് പിന്നില്‍ ഒരു കാരണമുണ്ട്. 8000 കാറുകള്‍ മാത്രമാണ് പ്രതിവര്‍ഷം ഫെരാരി നിര്‍മ്മിക്കുന്നത്. അതിനാല്‍ ഫെരാരി കാറുകള്‍ക്കായി ഉപഭോക്താക്കള്‍ക്ക് ഏറെനാള്‍ കാത്തിരിക്കേണ്ടതായും വരുന്നു. ഇനി ലിമിറ്റഡ് എഡിഷന്‍ ഹൈപ്പര്‍കാറുകളുടെ കാര്യം പറയുകയും വേണ്ട. ഉപഭോക്താക്കളുടെ യോഗ്യത പരിശോധിച്ചതിന് ശേഷം മാത്രമാണ് ലിമിറ്റഡ് എഡിഷന്‍ കാറുകളെ ഫെരാരി ലഭ്യമാക്കുക. അതായത് എത്ര പണമുണ്ടെങ്കിലും, നിങ്ങള്‍ ഫെരാരി ക്ലയന്റ് അല്ലെങ്കില്‍ കാര്‍ ലഭിക്കില്ല.1.2 മില്യണ്‍ യൂറോയ്ക്ക് മേലെയാണ് കാറിന്റെ വില എന്ന്  കൂടി ഓര്‍ക്കണം.