ഫിദല്‍ കാസ്‌ട്രോ വിടവാങ്ങി

0

ക്യൂബന്‍ വിപ്ലവ നായകനായ ഫിദല്‍ കാസ്‌ട്രോ അന്തരിച്ചു. 90 വയസ്സായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു അദ്ദേഹം. ക്യൂബന്‍ ടിവിയാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്.കമ്മ്യൂണിസ്റ്റ് നേതാവും പതിറ്റാണ്ടുകളോളം ഭരണത്തലവനുമായിരുന്നു കാസ്‌ട്രോ 1926 ഓഗസ്റ്റ് 13നാണ് ജനിച്ചത്. 1959ല്‍ ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചാണ് ഫിദല്‍ ക്യൂബയില്‍ ആദ്യമായി അധികാരത്തിലെത്തിയത്.ആറുവട്ടം ക്യൂബന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവുമധികം കാലം രാഷ്ട്രതലവനായ വ്യക്തിയും കാസ്‌ട്രോയാണ്.