ഗോള്‍…! വീണ്ടും മെസ്സി അര്‍ജന്റീന മുന്നില്‍

0

ദോഹ: വീണ്ടും മെസ്സി… ഫ്രാന്‍സിനെതിരായ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന മുന്നില്‍. സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ് അര്‍ജന്റീനയ്ക്ക് വേണ്ടി വലകുലുക്കിയത്. പെനാല്‍റ്റിയിലൂടെയാണ് താരം ഗോളടിച്ചത്. മെസ്സിയുടെ ടൂര്‍ണമെന്റിലെ ആറാം ഗോളാണിത്.

അര്‍ജന്റീന 4-4-2 ശൈലിയിലാണ് കളിക്കുന്നത്. ഫ്രാന്‍സ് 4-2-3-1 ശൈലിയില്‍ പന്തുതട്ടും. ഫ്രാന്‍സും രണ്ട് മാറ്റങ്ങളുമായാണ് കളിക്കുന്നത്. കൊനാറ്റെയ്ക്ക് പകരം ഉപമെക്കാനോയും ഫൊഫാനയ്ക്ക് പകരം റാബിയോയും ടീമിലിടം നേടി. ഇരുടീമുകളും മൂന്നാം ലോകകിരീടമാണ് ലക്ഷ്യം വെയ്ക്കുന്നത്.