ബെയ്റൂട്ട് തുറമുഖത്ത് തീപിടിത്തം

0

ബെയ്റൂട്ട് (ലബനൻ)∙ കഴിഞ്ഞമാസം 4ന് സ്ഫോടക വസ്തുശേഖരം പൊട്ടിത്തെറിച്ചു 190 പേർ കൊല്ലപ്പെട്ട ബെയ്റൂട്ടിലെ തുറമുഖത്ത് വീണ്ടും തീപിടിത്തം.

ഡ്യൂട്ടി ഫ്രീ സോണിൽ എണ്ണയും ടയറുകളും സൂക്ഷിച്ചിരിക്കുന്ന വെയർഹൗസിലാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. ഏതാനും ദിവസം മുൻപും തുറമുഖത്ത് തീപിടിത്തമുണ്ടായിരുന്നു.