ജാർഖണ്ഡിൽ സ്വകാര്യ നഴ്‌സിംഗ് ഹോമിൽ തീപിടിത്തം; ഡോക്ടറും ഭാര്യയുമടക്കം അഞ്ച് പേർ മരിച്ചു

ജാർഖണ്ഡിൽ സ്വകാര്യ നഴ്‌സിംഗ് ഹോമിൽ തീപിടിത്തം; ഡോക്ടറും ഭാര്യയുമടക്കം അഞ്ച് പേർ മരിച്ചു
acbb9ca49d946eb2ea057f43472f4bc6

ജാർഖണ്ഡിൽ സ്വകാര്യ നഴ്‌സിംഗ് ഹോമിൽ തീപിടിത്തം. ഡോക്ടറും ഭാര്യയുമടക്കം അഞ്ച് പേർ മരിച്ചു. ഭാര്യയും ഡോക്ടറാണ്. ധൻബാദ് ജില്ലയിലെ ബാങ്ക് മോർ പ്രദേശത്തെ നഴ്‌സിംഗ് ഹോമിലെ താമസ സ്ഥലത്താണ് സംഭവം. അഞ്ച് പേർക്കും 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഡോ. വികാസ് ഹസ്‌റ, ഭാര്യ ഡോ. പ്രേമ ഹസ്‌റ, വികാസിന്റെ മരുമകൻ സോഹൻ ഖമരി, വീട്ടുവേലക്കാരി താരാദേവി, ഒരു ബന്ധു എന്നിവരാണ് മരിച്ചത്. രണ്ട് പേർക്ക് കൂടി തീപിടിത്തത്തിൽ പൊള്ളലേറ്റിട്ടുണ്ട്. ഇവരുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരം പുറത്തുവന്നിട്ടില്ല. തീപിടിത്തത്തിന് കാരണം അന്വേഷിച്ച് വരികയാണ്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം