ഡല്‍ഹിയിലെ ഹോട്ടലില്‍ വന്‍ തീപ്പിടിത്തം: ഒമ്പത് മരണം, താമസക്കാരിൽ മലയാളികളും

ഡല്‍ഹിയിലെ ഹോട്ടലില്‍ വന്‍ തീപ്പിടിത്തം: ഒമ്പത് മരണം, താമസക്കാരിൽ മലയാളികളും
image (2)

ഡല്‍ഹി: ഡല്‍ഹിയില്‍ ഹോട്ടലിലുണ്ടായ അഗ്നിബാധയില്‍ 9 പേര്‍ മരിച്ചു.  കരോൾബാഗിലെ അർപിത് എന്ന ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ഒമ്പത് പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് പുലർച്ചെയാണ് തീപ്പിടുത്തമുണ്ടായത്. നിരവധി മലയാളികളും ഈ ഹോട്ടലിൽ താമസക്കാരായുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏഴു പുരുഷന്മാരും ഒരു സ്ത്രീയും കുഞ്ഞുമാണ് മരിച്ചതെന്ന് അഗ്നിശമനസേന അറിയിച്ചു.  ഹോട്ടലില്‍ പത്തംഗ മലയാളി കുടുംബം ഉണ്ടായതായാണ് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചത്. പുലര്‍ച്ചെ 5.15 ഓടെയാണ് തീപ്പിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പൂര്‍ണ്ണമായും അണച്ചതായി അഗ്നിശമനസേനാ അധികൃതര്‍ അറിയിച്ചു.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം