ദുബൈയില്‍ ജബല്‍ അലി തുറമുഖത്ത് വന്‍ തീപിടിത്തം

1

ദുബൈ: ദുബൈയിലെ ജബല്‍ അലി തുറമുഖത്ത് വന്‍ അഗ്നിബാധ. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലിലുണ്ടായിരുന്ന കണ്ടയ്‌നറില്‍ സ്‌ഫോടനമുണ്ടാകുകയും തീപടര്‍ന്നു പിടിക്കുകയുമായിരുന്നു.

തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. ബുധനാഴ്ച അര്‍ധ രാത്രിയാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ലെന്ന് ദുബൈ മീഡിയ ഓഫീസ് കൂട്ടിച്ചേര്‍ത്തു.