മലേഷ്യയിലെ ആശുപത്രിയില്‍ തീപിടുത്തം; ആറു മരണം

0

മലേഷ്യയിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ആറു പേര്‍ മരിച്ചു. മലേഷ്യയിലെ ജോഹോര്‍ ബഹുരുവിലുള്ള സുല്‍ത്താന അമിന ആശുപത്രിയുടെ ഐസിയുവിലാണ് തീപിടുത്തമുണ്ടായത്.

രണ്ടു മണിക്കൂറോളം തീ ആളിപ്പടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊള്ളലേറ്റവരെയും ശ്വാസതടസമുണ്ടായവരെയും അടുത്തുള്ള അശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്.മലേഷ്യന്‍ ആരോഗ്യ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ നൂര്‍ ഹിഷാം അബ്ദുള്ള സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു രോഗിയുടെയും രണ്ടു ജീവനക്കാരുടെയും നില ഗുരുതരമാണെന്നും നൂര്‍ ഹിഷാം അബ്ദുള്ള അറിയിച്ചു. വയറിംഗിലെ അപാകതയോ ഷോര്‍ട്ട് സര്‍ക്യൂട്ടോ ആകാം അപകടകാരണമെന്ന് നൂര്‍ ഹിഷാം വ്യക്തമാക്കി 1982 ല്‍ സ്ഥാപിതമായ സുല്‍ത്താന അമിന ആശുപത്രി മലേഷ്യയിലെ മികച്ച ആശുപത്രികളിലൊന്നാണ്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.