“ജാഗ്രത” : ഷോർട്ട് ഫിലിം: ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു

1

ഉഴവൂർ: ജാഗ്രത-നമുക്ക് വേണ്ടിയും നാടിന് വേണ്ടിയും.. എന്ന ടാഗ് ലൈൻ നൽകി ഷൂട്ടിംഗ് പൂർത്തികരിച്ച ഷോർട്ട് ഫിലിമിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സിനിമ നിർമാതാവും സംവിധായകനും പാലാ നിയോജകമണ്ഡലം MLA-യുമായ ശ്രീ. മാണി സി കാപ്പൻ പ്രകാശനം ചെയ്തു.

ആനുകാലിക സംഭവങ്ങളെ ആസ്‌പദമാക്കി ജോമി ജോസ്‌ കൈപ്പാറേട്ട് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഷോർട് ഫിലിമിന്റെ നിർമ്മാണം ജോമോ ബ്രദേഴ്‌സാണ്. ചിത്രത്തിന്റെയൂട്യൂബ് റിലീസ് നിർവ്വഹിക്കുന്നത്. EALURE MEDIA (എളൂർ മീഡിയ)യാണ്. ചിത്രത്തിന്റെ ലാബ് വർക്കുകൾ അവസാന ഘട്ടത്തിലെത്തിയിരികയാണ്.

ജോഷി വിഗ്നെറ്റ് തൊടുപുഴയാണ് ക്യാമറ ചലിപ്പിക്കുന്നത്. ഇമ്മാനുവൽ ജോൺസനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. റോസ്ന ജോഷിയാണ് ഷോർട് ഫിലിം സ്റ്റിൽസ് തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ യൂട്യൂബ് റിലീസ് ഉടൻ ഉണ്ടായിരിക്കുന്നതാണ്.

ഷാജകുമാർ പാലാ, ജോമി ജോസ് കൈപ്പാറേട്ട്, സ്റ്റീഫൻ ചെട്ടിക്കൻ, റിജേഷ് കൂറനാൽ, ലാവിൻ പോതംമാക്കിൽ എന്നിവർ പോസ്റ്റർ പ്രകാശന ചടങ്ങിൽ സന്നിഹിതരായിരുന്നു.
സ്റ്റീഫൻ ചെട്ടിക്കൻ, ജോസ് കൈപ്പാറേട്ട്, റിജേഷ് കൂറാനാൽ, ശാന്തമ്മ ഫിലിപ്പ് ആനാലിപ്പാറയിൽ, പൂജാ റ്റി.പി., സ്മിതാ ലൂക്ക്, മത്തച്ചൻ വടക്കേക്കര, ജോണിസ് സ്റ്റീഫൻ, ലാവിൻ പോതംമാക്കിൽ, സിജുമോൻ T.S., നാരായണൻ MR, വീണ മാത്യു കൈപ്പാറേട്ട്, ജോമി ജോസ് തുടങ്ങിയവർ അഭിനയിച്ചു.