കുഞ്ഞു രാജകുമാരനെ നെഞ്ചോട് ചേർത്ത് ഹാരിയും മേഗനും; ചിത്രങ്ങൾ വൈറൽ

0

തങ്ങളുടെ സന്തോഷം നിറഞ്ഞ ജീവിതത്തിലേക്ക് ഒരു കുഞ്ഞു രാജകുമാരൻ കൂടി വന്നതിന്റെ സന്തോഷത്തിലാണ് മേഗനും ഹാരിയും. ഇരുവരും ചേര്‍ന്ന് ആദ്യമായി കുഞ്ഞിനെ ലോകത്തെ കാണിച്ചു. വെളുത്ത തുണിയിൽ‌ പൊതിഞ്ഞ, തൊപ്പിവെച്ച കുഞ്ഞ് രാജകുമാരന്റെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഒരു വർഷം മുമ്പ് വിവാഹ സത്കാരം നടന്ന സെന്റ് ജോർജ്സ് ഹാളിൽ മാധ്യമ പ്രവർത്തകർക്ക് മുന്നിലാണ് ഹാരിയും മേഗനും കുഞ്ഞ് രാജകുമാകരനും എത്തിയത്.ഹാരിയായിരുന്നു കുഞ്ഞിനെ എടുത്തത്. ഹാരിക്കൊപ്പം തന്നെ മേഗനുമുണ്ടായിരുന്നു. കൊട്ടാരത്തിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ കൂടാതെ തിരഞ്ഞെടുത്ത റിപ്പോര്‍ട്ടര്‍മാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കുമായിരുന്നു കുഞ്ഞിനെ കാണാനും ചിത്രങ്ങള്‍ പകര്‍ത്താനും അനുവാദമുണ്ടായിരുന്നത്.

ഇതൊരു അത്ഭുതമാണ് താന്‍ ആശ്ചര്യപ്പെട്ടുപോയെന്നും ലോകത്തിലെ ഏറ്റവും മികച്ച രണ്ട് പേര്‍ തനിക്കൊപ്പം ഉണ്ടെന്നും മേഗന്‍ പറഞ്ഞു. മാത്രമല്ല കുഞ്ഞ് വളരെ ശാന്തസ്വഭാവക്കാരനാണെന്നാണ് മേഗന്റെ അഭിപ്രായം.കുഞ്ഞിന്റെ പേര് ഇതുവരെയും തീരുമാനിച്ചിട്ടില്ല. മെയ് ആറിന് കാലത്ത് 5.26 നാണ് കുഞ്ഞ് ജനിച്ചത്. ഹാരി – മേഗൻ ദമ്പതികളുടെ ആദ്യത്തെ കുഞ്ഞാണിത്. 3.2 കിലോ തൂക്കമുണ്ട് കുഞ്ഞിന്.സാധാരണ കുഞ്ഞ് ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കുഞ്ഞിനെ പൊതുസമൂഹത്തെ കാണിക്കുന്ന പതിവ് കൊട്ടാരത്തിന് ഉണ്ടായിരുന്നു. എങ്കിലും മേഗനും ഹാരിക്കും അതില്‍ താല്പര്യം ഇല്ലെന്ന് മുൻപേ വ്യക്തമാക്കിയിരുന്നു.

രാജാവിന്‍റെ പദവിയിലേക്കുള്ള ഊഴത്തിൽ ഏഴാമനായിരിക്കും ഹാരിയുടെയും മേഗന്‍റെയും മകൻ. കഴിഞ്ഞ വർഷം മെയിലാണ് ഹാരിയും മേഗനും വിവാഹിതരായത്. ഡയാന രാജകുമാരിയുടെയും അടുത്ത ചാൾസ് രാജകുമാരന്‍റെയും രണ്ടാമത്തെ മകനാണ് ഹാരി.അമേരിക്കയിലെ മുൻനിര നടിയാണ് മേഗൻ.