റേഷന്‍ കടകളിലൂടെ ഇനി മീനും മുട്ടയും ഇറച്ചിയും; നിര്‍ദേശം നീതി ആയോഗിന്റെ പരിഗണനയില്‍

റേഷന്‍ കടകളിലൂടെ ഇനി മീനും മുട്ടയും ഇറച്ചിയും; നിര്‍ദേശം നീതി ആയോഗിന്റെ പരിഗണനയില്‍

റേഷന്‍ കടകളിലൂടെ ഇനി അരിയും, മണ്ണണയും മാത്രമല്ല ഇനി ചിലപ്പോ ഇറച്ചിയും മീനും മുട്ടയും കിട്ടും. അങ്ങനെയൊരു നിർദേശം നടപ്പാക്കാനുള്ള ആലോചനയിലാണ് നീതി ആയോഗ്. പോഷകാഹാരകുറവ് അടിസ്ഥാനമാക്കിയുള്ള ആഗോളപട്ടിക  രാജ്യം ഏറെ പിന്നിലായതിന്റെ പശ്ചാത്തലത്തിലാണ് ഈ നിർദേശം പരിഗണിക്കുന്നത്.

മാംസ്യം (പ്രോട്ടീൻ) ഏറെ അടങ്ങിയ മാംസാഹാരം സബ്‌സിഡിനിരക്കിൽ പൊതുവിതരണ സംവിധാനത്തിലൂടെ നൽകിയാൽ പോഷകാഹാര പ്രശ്നങ്ങൾ ഏറക്കുറെ പരിഹരിക്കാമെന്നാണ് നീതി ആയോഗിന്റെ വിലയിരുത്തൽ.

പ്രമുഖ എൻ.ജി.ഒ. ‘വെൽറ്റ് ഹങ്കർ ഹൽഫെറ്റി’ ഈയിടെ പുറത്തുവിട്ട ആഗോള പട്ടിണിസൂചികയിൽ പാകിസ്താനും പിന്നിൽ 102-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 117 രാജ്യങ്ങളാണ് സൂചികയിലുള്ളത്. കഴിക്കുന്ന ഭക്ഷണത്തിലെ മാംസ്യത്തിന്റെ അളവിനെ അടിസ്ഥാനപ്പെടുത്തിയാണിതിന്റെ സർവേ നടന്നത്.

മാംസ്യം  ഒരുപാട് അടങ്ങിയിട്ടുള്ള മാംസാഹാരസം  ഉയർന്നവിലക്കരണം  പാവങ്ങൾ ഭക്ഷണത്തിൽനിന്ന് ഇവ ഒഴിവാക്കുകയാണ്. ഇക്കാരണത്താലാണ് മാംസം വിതരണംചെയ്യുന്ന കാര്യം നീതി ആയോഗ് പരിഗണിക്കുന്നത്.

നീതി ആയോഗിന്റെ 15 വർഷ പദ്ധതികളടങ്ങിയ ദർശനരേഖ 2035-ൽ ഈ നിർദേശം സ്ഥാനം പിടിച്ചേക്കുമെന്നു സൂചനയുണ്ട്. അടുത്ത വർഷമാദ്യം ദർശനരേഖ അവതരിപ്പിക്കാനും 2020 ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കാനുമാണ് ലക്ഷ്യമിടുന്നത്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം