എറണാകുളത്ത് അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

0

കൊച്ചി: എറണാകുളത്ത് അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രി വി.എസ് സുനില്‍കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 30 ആയി. യുകെയിൽനിന്നു വന്ന സഞ്ചാരികൾക്കാണു രോഗബാധ സ്ഥിരീകരിച്ചത്. മൂന്നാറിൽനിന്നാണു വിനോദ സഞ്ചാരികൾ കൊച്ചിയിയിലെത്തിയത്. ഇവർ കളമശേരി മെഡിക്കൽ കോളജിലെ ഐസലേഷൻ വാർ‍‍ഡി‌ലാണ് ഉള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

19 പേരെയായിരുന്നു നിരീക്ഷണത്തില്‍ വെച്ചത്. ബാക്കിയുള്ള 13 പേരുടെ പരിശോധനഫലം നെഗറ്റീവാണ്. രോഗമുള്ള അഞ്ചു പേരൊഴികെ മറ്റുള്ളവരുടെ യാത്രാരേഖകളെല്ലാം ശരിയാക്കി നാട്ടിലേക്കു മടങ്ങാനുള്ള സൗകര്യം ഒരുക്കിനൽകുമെന്നു മന്ത്രി പറഞ്ഞു. രോഗം സ്ഥിരീകരിച്ച അഞ്ചു പേരെ കൂടാതെ ഇതില്‍ ഒരാളുടെ ഭാര്യയും കൊച്ചിയിൽ ഐസലേഷനിലാണ്.

രോഗം ബാധിച്ചവരെല്ലാം 60-85 വയസ്സിനിടയില്‍ പ്രായമുള്ളവരാണ്. കൂട്ടത്തില്‍ ഒരാള്‍ സ്ത്രീയാണ്. നേരത്തെ മൂന്നാറിലെ ടീ കൗണ്ടി റിസോര്‍ട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പൊലീസ് ഇവരെ തടയുകയായിരുന്നു.