കര്‍ണാടകയില്‍ സ്വകാര്യ ബസിന് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു

0

ബെംഗളൂരു: കര്‍ണാടകയില്‍ സ്വകാര്യ ബസിന് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ചിത്രദുര്‍ഗ ജില്ലയില്‍ കെആര്‍ ഹള്ളിയില്‍ ദേശീയപാതയില്‍ വെച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ രണ്ട് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. 27 പേര്‍ക്ക് പരിക്കേറ്റു. ബസില്‍ 32 യാത്രക്കാരുണ്ടായിരുന്നു.

വിജയപുരയില്‍ നിന്ന് ബെംഗളൂരുവിലേയ്ക്ക് പോയ ബസിനാണ് തീപിടിച്ചത്. എഞ്ചിന്‍ തകരാറിനെ തുടര്‍ന്നാണ് ബസിന് തീപിടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ ജില്ലാആശുപത്രിയിലേക്ക് മാറ്റി. ഹിരിയൂര്‍ എസ്പി അപകടസ്ഥലം സന്ദര്‍ശിച്ചു. ഹിരിയൂര്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.