കുറവിലങ്ങാട് തടിലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

0

കോട്ടയം: കോട്ടയം എം.സി റോഡില്‍ കുറവിലങ്ങാട് കാളികാവിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ലോട്ടറിക്കച്ചവടക്കാരനായ ഉള്ളാട്ടില്‍പടി തമ്പി(68), ഭാര്യ വത്സല(65), തമ്പിയുടെ മകന്‍ ബിനോയുടെ ഭാര്യ പ്രഭ (46), മകന്‍ അര്‍ജുന്‍ പ്രവീണ്‍(19), പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടം നടന്നത്. കോട്ടയത്ത് നിന്ന് പെരുമ്പാവൂരിലേക്ക് തടിയുമായി പോയ ലോറിയും കുറവിലങ്ങാട് ഭാഗത്ത് നിന്ന് ഏറ്റുമാനൂരിലേക്ക് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ അടിയിലേക്ക് കയറിയ കാറിനുള്ളില്‍ യാത്രക്കാരായ അഞ്ചുപേരും കുടുങ്ങുകയായിരുന്നു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും ആരെയും പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കടുത്തുരുത്തിയില്‍ നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങള്‍ എത്തി കാര്‍വെട്ടിപ്പെളിച്ചാണ് ഇവരെ പുറത്തെടുത്തത്.