നോമ്പുതുറക്കാനായി ഒരു കുപ്പി വെള്ളം ചോദിച്ചു; എയര്‍ഇന്ത്യ എയര്‍ഹോസ്റ്റസ് തന്നതോ...

നോമ്പുതുറക്കാനായി ഒരു കുപ്പി വെള്ളം ചോദിച്ചു; എയര്‍ഇന്ത്യ എയര്‍ഹോസ്റ്റസ് തന്നതോ...
1558334074-Air_India_IANS_3

ജാതിയുടെയും  മതത്തിന്റെയും  വിശ്വാസത്തിന്റെയും  പേരിൽ  കൊലവിളി നടത്തുന്ന  ഈ കാലത്ത്. മനുഷ്യത്വം  ഉള്ളിൽകൊണ്ടുനടക്കുന്നവരും നല്ല മനസ്സുള്ളവരും കാണും. നമ്മുടെ ഈ സമൂഹത്തിൽ.വിമാന യാത്രയ്ക്കിടെ നടന്ന അത്തരത്തിലൊരു സംഭവം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുകയാണ് ഒരു യാത്രക്കാരന്‍.

നോമ്പുതുറക്കാന്‍ ഒരു കുപ്പിവെള്ളം മാത്രം ചോദിച്ചയാള്‍ക്ക് സാന്‍ഡ് വിച്ച് ഉള്‍പ്പെടെയുള്ള ഭക്ഷണം നല്‍കി കൈയടി നേടിയിരിക്കുകയാണ് എയര്‍ഇന്ത്യയിലെ എയര്‍ഹോസ്റ്റസ്.

റിഫാത്ത് ജാവൈദ് എന്ന മാധ്യമപ്രവര്‍ത്തകനാണ് കഴിഞ്ഞദിവസം എയര്‍ഇന്ത്യ വിമാനത്തിലെ അനുഭവം ട്വിറ്ററില്‍ പങ്കുവെച്ചത്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ-

നോമ്പു തുറക്കാന്‍ സമയമായപ്പോള്‍ ഞാന്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് ചെന്ന് എയർഹോസ്റ്റഴ്സിനോട് ഒരു  ഒരു കുപ്പി വെള്ളം ആവശ്യപ്പെട്ടു. അവര്‍ എനിക്ക് ചെറിയ ബോട്ടില്‍ വെള്ളം തന്നു. ഞാന്‍ ഫാസ്റ്റിങ്ങിലാണെന്നും  ഫാസ്റ്റിങ് അവസാനിപ്പിക്കാന്‍  ഒരു ബോട്ടില്‍ കൂടി ആവശ്യമാണെന്നും പറഞ്ഞു. ഉടനെ നിങ്ങളെന്തിനാണ് സീറ്റില്‍ നിന്നും എഴുന്നേറ്റ് വന്നതെന്നും തിരികെ പോയിരിക്കാനും അവര്‍ എന്നോട് ആവശ്യപ്പെട്ടു.

അല്‍പ്പ സമയത്തിനകം ബോട്ടിലില്‍ വെള്ളവും അവര്‍ രണ്ട് സാന്‍വിച്ചുമായി എന്‍റെയരികിലെത്തി. ഇനിയെന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറയാന്‍ മടികാണിക്കരുതെന്നും പറഞ്ഞു. തനിക്ക് മറ്റൊന്നും ആവശ്യമുണ്ടായിരുന്നില്ലെന്നും.അവരുടെ പെരുമാറ്റം ഹൃദയം നിറയ്ക്കുന്നതായിരുന്നെന്നുമായിരുന്നു കുറിപ്പ്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം