കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

0

കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചറിക്കി. രാവിലെ 8.37ന് പുറപ്പെട്ട വിമാനം 9.11നാണ് തിരിച്ചിറക്കിയത്. ഇതിലുണ്ടായിരുന്ന 15 യാത്രക്കാരും 6 ജീവനക്കാരും സുരക്ഷിതരാണ്.

കാർഗോ വിഭാഗത്തിൽനിന്ന് അടിയന്തര സ്വഭാവമുള്ള അപകട സിഗ്നൽ ലഭിച്ചതിനെ തുടർന്നാണ് എമർജൻസി ലാൻഡിങ് നടത്തിയത്. വിമാനത്താവളത്തിലും ജാഗ്രതാ പ്രഖ്യാപിച്ചിരുന്നു.