കോഴിക്കോട് ഇറങ്ങേണ്ട വിമാനം കൊച്ചിയിൽ അടിയന്തരമായി ലാൻഡ് ചെയ്തു

1

നെടുമ്പാശേരി ∙ ടയർ തകരാറിലായതിനെതുടർന്ന് കോഴിക്കോട് ഇറങ്ങേണ്ട വിമാനം അടിയന്തരമായി നെടുമ്പാശേരിയിലിറക്കി. എയർ ഇന്ത്യ എക്സ്പ്രസിന്റെ ദമാമിൽനിന്നുള്ള വിമാനമാണ് നെടുമ്പാശേരിയിലിറക്കിയത്.

പറക്കുന്നതിനിടയിലാണു പൈലറ്റിനു ടയർ തകരാറിലായ വിവരം ബോധ്യപ്പെട്ടത്. തുടർന്നു പുലർച്ചെ 3.10ന് നെടുമ്പാശേരിയിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കോഴിക്കോട്ടേക്ക് കൊണ്ടുപോകും.