പണമില്ലെങ്കില്‍ ഇനി വിമാനത്തിലും കടം പറയാം; ടിക്കറ്റ് ചാര്‍ജ് ഘട്ടംഘട്ടമായി അടയ്ക്കാം; സംഭവം ഇങ്ങനെ

0

വിമാനയാത്രയെ ക്കുറിച്ചു ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ വരുന്നത് ഭീമമായ ടിക്കറ്റ്‌ നിരക്കിനെ കുറിച്ചുള്ള ആവലാതിയാണ്‌. എന്നാല്‍ അതിനൊരു പരിഹാരവുമായി  യുഎഇ ഇത്തിഹാദ് എയര്‍വേയ്‌സ്. കുടുംബമായി യാത്ര ചെയ്യുന്നവര്‍ക്ക് വലിയ സഹായമാണ് പുതിയ സംവിധാനമെന്നാണ് വിമാനക്കമ്പനിയുടെ വാദം. യാത്രക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതാണ് പുതിയ പദ്ധതിയെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് വൈസ് പ്രസിഡന്റ് പറഞ്ഞു.

ബാങ്കും തിരഞ്ഞെടുക്കുന്ന യാത്രാ സ്ഥലവും പരിഗണിച്ചാണ് പണം തിരികെ അടയ്‌ക്കേണ്ട രീതി. ഗള്‍ഫ് മേഖലയിലെ തിരഞ്ഞെടുത്ത 17 ബാങ്കുകളില്‍ നിന്നും മൂന്നു മാസം മുതല്‍ 60 മാസം വരെയുള്ള കാലയളവില്‍ പണം തിരികെ അടയ്ക്കാന്‍ അവസരമുണ്ട്. വലിയ തുകയാണെങ്കിലും ഘട്ടം ഘട്ടമായി അടച്ചുതീര്‍ത്താല്‍ മതി. പദ്ധതി മേഖലയില്‍ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് മേഖലയില്‍ പൂര്‍ണമായും ഓട്ടോമേറ്റഡ് ഓണ്‍ലൈന്‍ ഇന്‍സ്റ്റാള്‍മെന്റ് സംവിധാനം നല്‍കുന്ന ആദ്യത്തെ വിമാന കമ്പനിയാണ് ഇത്തിഹാദ്.വിമാനക്കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്നും നേരിട്ട് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂവെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.