കണ്‍ഫ്യൂഷന്‍ ഇല്ലാതെ ഫ്‌ളൈറ്റ് ബുക്ക് ചെയ്യാം, ഇതാ പുതിയൊരു സഹായി

0

യാത്രയ്ക്കുള്ള ഫ്‌ളൈറ്റ് ബുക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ എന്തൊക്കെ കാര്യങ്ങള്‍ക്കു ആണ് മുന്ഗണന നല്‍കുന്നത് ?ടിക്കറ്റ് നിരക്കാണ് കൂടുതല്‍ യാത്രക്കാരും സ്വാധീനിക്കുന്ന ഒരു ഘടകം.

ഫ്‌ളൈറ്റ് തെരഞ്ഞെടുക്കുമ്പോള്‍ 54 ശതമാനം ഇന്ത്യന്‍ യാത്രികരേയും സ്വാധീനിക്കുന്ന മറ്റൊരു ഘടകം എയര്‍ലൈന്‍ ബ്രാന്‍ഡ് ആണ് എന്ന്  കഴിഞ്ഞവര്‍ഷം ട്രിപ്അഡൈ്വസര്‍ നടത്തിയ എയര്‍ ട്രാവല്‍ സര്‍വേയില്‍ പറയുന്നു.ഒന്നിലധികം എയര്‍ലൈന്‍ കമ്പനികള്‍ ഒരേ ടിക്കറ്റ് നിരക്കില്‍ ഓഫര്‍ നല്‍കിയാല്‍ മികച്ച സര്‍വീസ് ആരുടേതാണെന്ന് പരിശോധിച്ച ശേഷമായിരിക്കും ഫ്‌ളൈറ്റ് ബുക്കിങ്ങ്.

യാത്രക്ക് നേരിടുന്ന ആശയകുഴപ്പങ്ങളില്‍ സഹായിക്കാന്‍ യാത്രികര്‍ക്കായി ട്രിപ്പ്അഡൈ്വസര്‍ ഒരുക്കിയ പുതിയ പദ്ധതിയാണ്  എയര്‍ലൈന്‍ റിവ്യൂ പ്ലാറ്റ്‌ഫോം . ലോകത്തെ മുഖ്യ എയര്‍ലൈന്‍ കമ്പനികളുടെ സര്‍വീസുകളെക്കുറിച്ച് യാത്രികര്‍ക്ക് ഈ പ്ലാറ്റ്‌ഫോമില്‍ അഭിപ്രായം പങ്കുവെക്കാം. മികച്ച എയര്‍ലൈന്‍ സര്‍വീസുകളെ കുറിച്ച് യാത്രികര്‍ക്ക് മനസ്സിലാക്കാനും അതിനനുസരിച്ച് ഫ്‌ളൈറ്റ് തെരഞ്ഞെടുക്കാനും ഈ പോര്‍ട്ടലിലൂടെ സാധിക്കും. തങ്ങളുടെ സര്‍വീസുകള്‍ മികച്ചതാക്കാന്‍ എയര്‍ലൈന്‍ കമ്പനികളെ പ്രേരിപ്പിക്കാനും ഈ പ്ലാറ്റ്‌ഫോം സഹായിക്കും എന്നാണ് വിലയിരുത്തപെടുന്നത് .