ഫ്‌ളൈ ദുബായ് സർവീസുകൾ പുനരാരംഭിച്ചു

0

ദുബായ് : കോവിഡിനെത്തുടർന്ന് നിർത്തിവെച്ചിരുന്ന സർവീസുകൾ ദുബായ് ആസ്ഥാനമായുള്ള ഫ്ളൈ ദുബായ് എയർലൈൻ പുനരാരംഭിച്ചു. യൂറോപ്പ്, സെൻട്രൽ ഏഷ്യ, മിഡിലീസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കാണ് നിലവിൽ സർവീസുകളുള്ളത്.

അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതനുസരിച്ച് ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 66 ആയി വർധിപ്പിക്കാനും എയർലൈൻ പദ്ധതിയിടുന്നതായി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഗെയ്ത്ത് അൽ ഗെയ്ത്ത് പറഞ്ഞു. മാർച്ച് പകുതി മുതലാണ് യാത്രാവിമാനങ്ങൾ പൂർണമായും നിർത്തലാക്കിയത്.

അതിനുശേഷം കാർഗോ വിമാനങ്ങളും സ്പെഷ്യൽ വിമാനങ്ങൾ മാത്രമായിരുന്നു സർവീസ് നടത്തിയിരുന്നത്.