ഫ്ലൈ സ്കൂട്ടിന്റെ സിംഗപ്പൂര്‍ -കണ്ണൂര്‍ സര്‍വീസിന് സാധ്യതയേറുന്നു

0

സിംഗപ്പൂര്‍ : സ്കൂട്ട് എയര്‍ലൈന്‍സ് കൂടുതല്‍ നഗരങ്ങളിലേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നു. പുതിയ 16 എയര്‍ബസ് A321 നിയോ വിമാനങ്ങള്‍ അടുത്ത വര്‍ഷത്തോടെ സ്കൂട്ടിന് ലഭ്യമാകുന്നതോടെ നിലവിലെ സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങുകയും ചെയ്യുമെന്ന് വാര്‍ത്താകുറിപ്പില്‍ എയര്‍ലൈന്‍സ് അറിയിച്ചു.അതില്‍ ഇന്ത്യയിലെ 2 എയര്‍പോര്‍ട്ടുകള്‍ ഉണ്ടാകുമെന്നാണ് ആഭ്യന്തരമായി ലഭിക്കുന്ന വിവരം .ഇതില്‍ ഒരു നഗരം തെക്കേ ഇന്ത്യയിലെ കണ്ണൂരും ,മറ്റൊരു വടക്കേ ഇന്ത്യന്‍ നഗരവും പ്രത്യേകമായി പരിഗണിക്കുന്നുണ്ട് .

കണ്ണൂര്‍ സര്‍വീസിനായി എയര്‍ലൈന്‍സ് പൂര്‍ണ്ണസന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും വിദേശ വിമാന കമ്പനികളുടെ അനുമതി വൈകുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.കൊച്ചിയിലേക്ക് സര്‍വീസുകള്‍ നിര്‍ത്തുന്നതോടെ വടക്കന്‍ ,മദ്ധ്യ കേരളത്തിലേക്കുള്ള ബജറ്റ് യാത്രക്കാരുടെ ആവശ്യകത മുന്നില്‍ക്കണ്ടാണ് സ്കൂട്ട് സര്‍വീസുകള്‍ തുടങ്ങുവാന്‍ ആലോചിക്കുന്നത് .ഇതിനായി എയര്‍പോര്‍ട്ട് ,സര്‍ക്കാര്‍ തലത്തില്‍ വേണ്ട നിയപരമായ അപേക്ഷകള്‍ സമര്‍പ്പിക്കാനാണ് സിംഗപ്പൂര്‍ ആസ്ഥാനമായ ഫ്ലൈ സ്കൂട്ട് ശ്രമിക്കുന്നത് .