3,699 രൂപ ഉണ്ടോ? എന്നാല്‍ വരൂ ക്വാലാലംപൂരിലേക്ക് പറക്കാം

0

മലേഷ്യയുടെ ബഡ്ജറ്റ് എയര്‍ലൈന്‍സ് ആയ എയര്‍ ഏഷ്യ ആകര്‍ഷകമായ നിരക്കുകളുമായി യാത്രയ്ക്കൊരുങ്ങുന്നു.

ക്വാലാലംപൂരിലേക്ക് 3699 രൂപയാണ് എയര്‍ ഏഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്തെ അഞ്ച് വിമാനത്താവളത്തില്‍ നിന്നാണ് ഈ സൗജന്യ നിരക്ക്എയര്‍ ഏഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിയില്‍ നിന്നും തിരുച്ചിറപ്പള്ളിയില്‍ നിന്നും ഇതേ തുക തന്നെയാണ്. വിശാഖപ്പട്ടണത്തില്‍ നിന്ന് 4699ഉം, ചെന്നൈയില്‍ നിന്നും5699ഉം ഹൈദ്രാബാദില്‍ നിന്നും 5999, ബാഗലൂരുവില്‍ നിന്ന് 6699 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡല്‍ഹിയില്‍ നിന്ന് ക്വാലാലംപൂരിലേക്കുള്ള ചാര്‍ജ്ജ് 4690 രൂപയാണ്.
നേരിട്ടുള്ള വിമാന സര്‍വ്വീസ് അല്ലാതെ ക്വാലാലംപൂരിലേക്കുള്ള  കണക്ഷന്‍ ഫ്ലൈറ്റുകളും ഇതുപോലെ നിരക്ക് കുറവിലാണ് എയര്‍ ഏഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്.

Malaysian budget airline AirAsia has launched attractive fares to some of the most popular destinations around the world.