വരുന്നു യൂബറിന്റെ പറക്കും ടാക്സി കാറുകൾ

0

ഓൺലൈൻ ടാക്സി സർവീസ് ഭീമൻമാരായ യൂബറിന്റെ പറക്കും ടാക്സി കാറുകൾ വരുന്നു. നാസയിലെ എൻജിനീയർ മാർക്ക് മൂർ യൂബറിന്റെ വ്യോമയാന എൻജീനീയറിംഗ് മേധാവിയായി ചുമതല ഏൽക്കുന്നതോടെയാണ് ഈ പറക്കും ടാക്സികൾ അരങ്ങുവാഴാനെത്തുക. 2010ൽ ഇത്തരം കാറുകളെ കുറിച്ച് ഗവേഷണ പ്രബന്ധം അവതരിപ്പിച്ച് ലോക ശ്രദ്ധയാകർഷിച്ച ആൾ കൂടിയാണ് മൂർ.

കഴിഞ്ഞ ഒക്ടോബറിൽ ഇത്തരം ടാക്സി സർവീസിനെ കുറിച്ച് യൂബർ വെളിപ്പെടുത്തിയിരുന്നു. വെർട്ടിക്കൽ ടേക്ക് ഓഫ് ആന്റ് ലാന്റിംഗ് എന്ന സാങ്കേതിക വിദ്യയാണ് ഇതിന് പിന്നിൽ പ്രയോജനപ്പെടുത്തുന്നത്.
കുത്തനെ പറന്നുയരാനും ഒറ്റത്തവണ ചാർജ്ജ് ചെയ്താൽ ᅠ160 കിലോമീറ്റർ ദൂരം പറക്കാനും കഴിയുന്ന ചെറു വിമാനങ്ങളുമാണിത്. ശബ്ദമില്ലാത്ത പറക്കുന്ന എയർക്രാഫ്റ്റുകളാണിത്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.