ആദ്യ മത്സരത്തില്‍ തന്നെ നിരാശപ്പെടുത്തിയ അര്‍ജന്റീന ടീം അഴിച്ച് പണിയുന്നു

0

ആരാധകര്‍ ഏറെ കാത്തിരുന്ന ആദ്യ മത്സരത്തില്‍ തന്നെ നിരാശപ്പെടുത്തിയ  അര്‍ജന്റീനാ ടീമില്‍ അടിമുടി മാറ്റത്തിന് സാധ്യത. ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ഫുട്‌ബോളിലെ കുഞ്ഞന്‍മാരായ ഐസ്ലന്‍ഡിനോട് സമനില വഴങ്ങിയ അര്‍ജന്റീനാ ടീമില്‍ ഉടന്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ക്രെയേഷ്യയ്‌ക്കെതിരായ മത്സരത്തില്‍ എയ്ഞ്ചല്‍ ഡി മരിയയും ലൂക്കാസ് ബിലിയയ്ക്കും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നഷ്ടമായേക്കുമെന്നാണ് സൂചന. പകരം പാവോണായിരിക്കും ഡിമരിയയുടെ സ്ഥാനമായ ഇടത് വിങ്ങില്‍ കളിക്കുക. ലൂക്കാസ് ബിലിയക്ക് പകരം അറ്റാക്കിങ് മിഡ് ഫീല്‍ഡറായ ലോ സെല്‍സ ഇടം പിടിച്ചേക്കും.റൈറ്റ് വിങ് ബാക്കായി സാല്‍വിയോക്ക് പകരം മെര്‍ക്കാഡോ വരാനും സാധ്യതയുണ്ട്. എന്നാല്‍ ടാലിയഫിക്കോയെയും ഗോള്‍ കീപ്പറായി കബയ്യറോയേയും നിലനിര്‍ത്തിയേക്കും.