ശാരീരിക ബന്ധത്തിലേർപ്പെട്ടശേഷം,ഭാര്യയെ വഞ്ചിച്ചെന്ന തോന്നലിൽ റൂണി പൊട്ടിക്കരഞ്ഞു; വെളിപ്പെടുത്തലുമായി ഹെലൻ

0

പെൺ വിഷയത്തിന്റെ പേരിൽ വാർത്തകളിൽ ഇടം നേടിയ ഫുട്ബാൾ താരമാണ്‌ ഇംഗ്ളണ്ടിന്റെ വെയ്ൻ റൂണി. ഇംഗ്ളണ്ടിന്റെ തകർപ്പൻ താരമാണ് റൂണിയെങ്കിലും, കളിക്ക് പുറമെയുള്ള റൂണിയുടെ ജീവിതം അല്പം വഴിവിട്ടതായിരുന്നു.ശരീരം വിൽക്കുന്ന നിരവധി സ്ത്രീകളുമായി റൂണിക്ക് ബന്ധമുണ്ടെന്ന് പലപ്പോഴായി വാർത്തകൾ വന്നിട്ടുണ്ട്.

അത്തരത്തിൽ റൂണിയുടെ ജീവിതത്തിൽ നടന്ന ഒരു സംഭവമാണ് മുൻ എസ്കോർട്ട് ഗേളായ ഹെലൻ വുഡ് കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. റൂണിയുടെ ഭാര്യ അഞ്ചുമാസം ഗർഭിണിയായിരിക്കുമ്പോഴാണ് സംഭവം നടക്കുന്നത്.

പത്തുവർഷം മുൻപ് നടന്ന സംഭവമാണ് ഹെലൻ ഇപ്പോൾ വെളിപ്പെടുത്തിയത്. സെലിബ്രിട്ടികൾ ഏറെ കൊതിച്ചിരുന്ന സ്വപ്ന സുന്ദരിയായിരുന്നു ഹെലൻ. ഒരുകാലത്തു ഉന്നതന്മാരുടെ സ്വപ്നമായിരുന്നു. എന്നാൽ റൂണിയുടെ സന്ദർശനത്തോടെയാണ് തന്റെ ശുക്രനുദിച്ചതെന്നാണ് ഹെലൻ പറയുന്നത്.

ആ ദിവസം ഹെൻ വിശദീകരിക്കുന്നു: മാഞ്ചസ്റ്ററിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലായിരുന്നു സംഗമവേദി. ഒരു സുഹൃത്തിനൊപ്പമാണ് റൂണി എത്തിയതും പണം തന്നതും. വന്നപ്പോൾ മുതൽ അദ്ദേഹത്തിന്റെ മുഖത്ത് കുറ്റബോധം നിഴലിച്ചിരുന്നു. ഭാര്യയെ വഞ്ചിക്കുന്നു എന്നതോന്നലാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ശാരീരിക ബന്ധത്തിലേർപ്പെട്ടശേഷം അദ്ദേഹം പൊ‌ട്ടിക്കരയുകയായിരുന്നു. വെറും കാട്ടിക്കൂട്ടൽ മാത്രമായിരുന്നു ശാരീരിക ബന്ധം. എല്ലാം പന്ത്രണ്ടുമിനിട്ടിൽ അവസാനിച്ചു.

റൂണി സഹശയനത്തിന് എത്തിയതോടെ ഹെലന്റെ പ്രശസ്തി ഉയർന്നു. വൻ പണച്ചാക്കുകളോട് മാത്രമായി പിന്നീടുള്ള ഇടപാട്. കിടപ്പറയിലെ റൂണിയുടെ പെർഫോമൻസിനെക്കുറിച്ചായിരുന്നു എല്ലാവർക്കും അറിയേണ്ടിയിരുന്നത്. ജെന്നി എന്ന കൂട്ടുകാരിയാണ് ശരീര വിൽപ്പനയിലേക്ക് എത്തിച്ചതെന്നാണ് ഹെലൻ പറയുന്നത്. ഫുട്ബാൾ താരങ്ങളുമായുള്ള അടുപ്പത്തിലേക്ക് നയിച്ചതും ജെന്നി തന്നെയായിരുന്നു.താനും ജെന്നിയും റൂണിയും ഒരുമിച്ച് സെക്സ് ചെയ്തിട്ടുണ്ടെന്നും ഹെലൻ പറയുന്നുണ്ട്. ഇൗ ബന്ധം ആരോടും പറയരുതെന്ന് റൂണി അപേക്ഷിച്ചെങ്കിലും ജെന്നി പുറത്തു പറഞ്ഞു. അതോടെ ജെന്നിയുമായുള്ള ബന്ധം താൻ അവസാനിപ്പിച്ചെന്നും ഹെലൻ പറയുന്നു. ഇക്കാര്യം പുറത്തറിഞ്ഞത് റൂണിയുടെ കുടുംബജീവിതമാകെ മാറ്റിമറിച്ചു.

എ മാൻസ് വേൾഡ് എന്ന പേരിൽ തന്റെ ജീവിതാനുഭവങ്ങൾ ഒരു പുസ്തകമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഹെലൻ. ഈ ഓർമ്മക്കുറിപ്പ് അടുത്ത മാസം പുറത്തിറങ്ങും. റൂണിയുമൊത്തുള്ള അനുഭങ്ങൾ പുറത്തുവന്നതോടെ ആരാധകർ വൻ പ്രതീക്ഷയിലാണ്.