സൗദിയില്‍ നിയമവിരുദ്ധ ഗുളികകളുമായി വിദേശിയെ പിടികൂടി

0

റിയാദ്: രാജ്യത്ത് മരുന്നുകളുടെ വിതരണം നടത്താനുള്ള വ്യവസ്ഥ ലംഘിച്ച് ഗുളികകള്‍ സംഭരിക്കുകയും വിതരണം നടത്താന്‍ ശ്രമിക്കുകയും ചെയ്ത വിദേശിയെ അറസ്റ്റ് ചെയ്തു.

തെക്കന്‍ സൗദിയിലെ അഹദ് റുഫൈദയിലാണ് ഇത്തരത്തില്‍ നിയമവിരുദ്ധമായി കൈവശംവെച്ച 16,200 ഗുളികകളുമായി പാക് പൗരനെ അസീര്‍ റോഡ് സുരക്ഷാവിഭാഗം പിടികൂടിയത്. പ്രതി ഓടിച്ച വാഹനത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകള്‍.