സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം

0

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ എന്നീ ജില്ലകളിലാണ് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.

പത്തനംതിട്ടയിൽ കരുണാകരൻ എന്ന 67 കാരനാണ് മരിച്ചത്. വഴമുട്ടം സ്വദേശിയാണ് കരുണാകരൻ. കരൾ സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. ആലപ്പുഴയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ചെങ്ങന്നൂർ സ്വദേശിയും കൊവിഡ് ബാധിച്ച് മരിച്ചു. കല്ലിശ്ശേരി അറേപ്പുറത്ത് ജയ്‌മോൻ(64) ആണ് മരിച്ചത്.