ഹരിപ്പാട്ട് കാറും ലോറിയും കൂട്ടിയിടിച്ചു; 5 വയസ്സുകാരനടക്കം നാലു മരണം

0

ഹരിപ്പാട്: പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരം ഹരിപ്പാട്: ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങര കവലയ്ക്കു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുഞ്ഞടക്കം നാലുപേര്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 3.50-ഓടെയാണ് അപകടം.

കാര്‍യാത്രക്കാരും കായംകുളം സ്വദേശികളുമായ സെമീന മന്‍സിലില്‍ കുഞ്ഞുമോന്റെ മകന്‍ റിയാസ്(26), ഐഷാ ഫാത്തിമ(25), ബിലാല്‍(5), ഉണ്ണിക്കുട്ടന്‍ എന്നിവരാണ് മരിച്ചത്.

മണ്ണൽ കയറ്റിവന്ന ലോറിയും കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. അഗ്നിശമനസേനയും പൊലീസും കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.