കൊവിഡ് ബാധിച്ച് നാല് പ്രവാസി മലയാളികള്‍ മരിച്ചു

0
അബ്ബാസ് അബ്ദുല്ല , ഷാനവാസ് മൊയ്തീന്‍ കുഞ്ഞ്

റിയാദ്: കൊവിഡ് ബാധിച്ച് നാല് പ്രവാസി മലയാളികള്‍ ഗൾഫിൽ മരിച്ചു. കാസർകോട് സ്വദേശികളാണ് മരിച്ചത്. കാസർകോട് മൊഗ്രാല്‍ നടുപ്പള്ളം സ്വദേശി അബ്ബാസ് അബ്ദുല്ല (55), കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി ഷാനവാസ് മൊയ്തീന്‍ കുഞ്ഞ് എന്ന സനോവര്‍ (50), മലപ്പുറം, തേഞ്ഞിപ്പാലം, ആലുങ്ങൾ സ്വദേശി പോക്കാട്ടുങ്ങൾ അബ്ദുൽ അസീസ് (47) എന്നിവരാണ് സൗദിയിൽ മരിച്ചത്. കൊയിലാണ്ടി നന്തി സ്വദേശി കാഞ്ഞിരക്കുറ്റി ഹമീദ് ആണ് കുവൈത്തില്‍ മരിച്ചത്.

അബ്ബാസ് അബ്ദുല്ല അൽഖർജിലെ ജ്യൂസ് കടയിൽ ജീവനക്കാരനായിരുന്നു. മൃതദേഹം അൽഖർജ് കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിലാണ്. പിതാവ്: അബ്ദുല്ല ഹാജി, മാതാവ്: ആയിഷ. ഭാര്യ: ദൈനാബി. മക്കൾ: ശബീബ, ഷഹല, ഷാബു. മൃതദേഹം ഖബറടക്കാനുള്ള നിയമനടപടികൾ പൂർത്തീകരിക്കാൻ അൽഖർജ് കെഎംസിസി വെൽഫെയർ വിങ് രംഗത്തുണ്ട്.

ആലുങ്ങൾ സ്വദേശി പോക്കാട്ടുങ്ങൾ അബ്ദുൽ അസീസ്

ഷാനവാസ് മൊയ്തീന്‍ കുഞ്ഞ് എന്ന സനോവര്‍ റിയാദിലെ അല്‍ഹമ്മാദി ആശുപത്രിയിലാണ് മരിച്ചത്. ഭാര്യ: സാജിദ. മക്കള്‍: ഫാത്വിമ, സഫ്‌ന. കൊവിഡ് ബാധിച്ച് 10 ദിവസമായി അല്‍ഹമ്മാദി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഖബറടക്ക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹോദരന്‍ ഹബീബ് ഷാനവാസ്, ബന്ധുക്കളും നാട്ടുകാരുമായ നവാസ് ഖാന്‍, നാസറുദ്ദീന്‍ എന്നിവരെ സഹായിക്കാന്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജീവകാരുണ്യ പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, റാഫി കൂട്ടായി, ഒഐസിസി പ്രവർത്തകൻ അലക്‌സ് കൊട്ടാരക്കര എന്നിവര്‍ രംഗത്തുണ്ട്.

കൊവിഡ് ബാധയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം, തേഞ്ഞിപ്പാലം, ആലുങ്ങൾ സ്വദേശി പോക്കാട്ടുങ്ങൾ അബ്ദുൽ അസീസ് 18 വർഷമായി ഖത്വീഫിൽ സഹോദരങ്ങളോടൊപ്പം ബുഫിയ നടത്തി വരികയായിരുന്നു.

കൊയിലാണ്ടി നന്തി സ്വദേശി കാഞ്ഞിരക്കുറ്റി ഹമീദ്

ഈ മാസം 20ന് കടുത്ത ശ്വാസം മുട്ടലിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അബ്ദുൽ അസീസ് തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. പരേതനായ അലവി പോക്കാട്ടുങ്കലിന്റെയും ബീയക്കുട്ടിയുടേയും രണ്ടാമത്തെ മകനാണ്. സുഹ്റയാണ് ഭാര്യ. മുഹ്സിന (15), മുഫീദ (12), മുഹമ്മദ് റയാൻ (3) എന്നിവർ മക്കളാണ്.
മുഹമ്മദലി ബാപ്പു, സിദ്ദീഖ് (ഖത്വീഫ്), അഷറഫ് (റിയാദ്), മൊയ്തീൻ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം സൗദിയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ കെ.എം.സി.സി പ്രവർത്തകരായ സി.പി. ഷരീഫ്, ടി.എം. ഹംസ, റസാഖ് ചാലിശ്ശേരി എന്നിവർ രംഗത്തുണ്ട്.

കൊയിലാണ്ടി നന്തി സ്വദേശി കാഞ്ഞിരക്കുറ്റി ഹമീദ് കൊവിഡ് ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് മരണം സംഭവിച്ചത്. കുവൈത്തില്‍ ബേക്കറി ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ – സക്കീന, മക്കള്‍ – സല്‍മി,തന്‍സി, സല്‍ഗ.