അബുദാബിയിൽ നിന്ന് കരിപ്പൂരിൽ എത്തിയ നാല് പേർക്ക് കൊവിഡ് ലക്ഷണം

0

അബുദാബിയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ പ്രവാസികളിൽ നാല് പേർക്ക് കൊവിഡ് ലക്ഷണം. മൂന്ന് മലപ്പുറം സ്വദേശികൾക്കും കോഴിക്കോട് നിന്നുള്ള ഒരാൾക്കുമാണ് കൊവിഡ് ലക്ഷണം. രോഗലക്ഷണം പ്രകടിപ്പിച്ചവരെ മഞ്ചേരി മെഡിക്കൽ കോളജിലേയ്ക്കും കോഴിക്കോട് മെഡിക്കൽ കോളജിലേയ്ക്കും മാറ്റി. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് അഞ്ച് പേരെ കൂടി ആശുപത്രികളിലേയ്ക്ക് മാറ്റി.

അബുദാബി-കരിപ്പൂർ ഐ എക്‌സ് – 348 എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക വിമാനം ഇന്ന് പുലർച്ചെയാണ് കരിപ്പൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. പുലര്‍ച്ചെ 2.12 ന് വിമാനം ലാന്‍ഡ് ചെയ്തു. 187 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

കർശനമായ ആരോഗ്യ പരിശോധനകൾക്ക് ശേഷമാണ് പ്രവാസികളെ നിരീക്ഷണത്തിലേക്ക് മാറ്റിയത്. അതേസമയം, വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടം ഈ മാസം 23 വരെ തുടരും.